ഇന്ത്യൻ മാരിടൈം സർവകലാശാല പൊതുപ്രവേശന പരീക്ഷ ജൂൺ 8ന്
text_fieldsഇന്ത്യൻ മാരിടൈം സർവകലാശാല കാമ്പസുകളിലും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലും മറ്റും 2024-25 വർഷം നടത്തുന്ന വിവിധ പ്രോഗ്രാമുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (IMU-CET) ജൂൺ എട്ടിന് ദേശീയതലത്തിൽ നടത്തും. കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കൊച്ചി, കോട്ടയം, തൃശൂർ, തിരുവനന്തപുരം, കൊല്ലം, പാലക്കാട് പ്രവേശന പരീക്ഷാകേന്ദ്രങ്ങളാണ്. വിശദവിവരങ്ങൾ www.imu.edu.inൽ. ചെന്നൈ, കൊച്ചി, കൊൽക്കത്ത, മുംബൈ പോർട്ട്, നവി മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലായി ആറ് കാമ്പസുകളാണ് മാരിടൈം വാഴ്സിറ്റിക്കുള്ളത്. കോഴ്സുകൾ ചുവടെ:
ബി.ടെക് -നാലുവർഷം, ശാഖകൾ -മറൈൻ എൻജിനീയറിങ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനീയറിങ്; ബി.എസ്സി നോട്ടിക്കൽ സയൻസ്, ബി.ബി.എ -മാരിടൈം ലോജിസ്റ്റിക്സ്, ബി.ബി.എ -ലോജിസ്റ്റിക്സ്, റീട്ടെയിലിങ് ആൻഡ് ഇ-കൊമേഴ്സ്; ബി.എസ്.സി -ഷിപ്പ് ബിൽഡിങ് ആൻഡ് റിപ്പയർ (മൂന്നുവർഷം). എം.ബി.എ, രണ്ടുവർഷം-ഇന്റർനാഷനൽ ട്രാൻസ്പോർട്ടേഷൻ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്; പോർട്ട് ആൻഡ് ഷിപ്പിങ് മാനേജ്മെന്റ്; എം.ടെക്, രണ്ടുവർഷം -മറൈൻ ടെക്നോളജി, നേവൽ ആർക്കിടെക്ചർ ആൻഡ് ഓഷ്യൻ എൻജിനീയറിങ്, ഡ്രെഡ്ജിങ് ആൻഡ് ഹാർബർ എൻജിനീയറിങ്.
ബി.ബി.എ ഒഴികെ എല്ലാ കോഴ്സുകൾക്കും ഓൺലൈനായി മേയ് 5 വരെ രജിസ്റ്റർ ചെയ്യാം. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. കോഴ്സുകൾ ആഗസ്റ്റിൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.