Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഇന്ത്യൻ മാരിടൈം...

ഇന്ത്യൻ മാരിടൈം വാഴ്​സിറ്റി പൊതുപ്രവേശന പരീക്ഷ 29ന്​

text_fields
bookmark_border
Indian Maritime University
cancel

കേന്ദ്ര സർവകലാശാലയായ ഇന്ത്യൻ മാരിടൈം യൂനിവേഴ്​സിറ്റിയുടെ ചെന്നൈ, മുംബൈ, നവി മുംബൈ, കൊച്ചി, വിശാഖപട്ടണം, കൊൽക്കത്ത കാമ്പസുകളിലായി 2021-22 അധ്യയന വർഷം നടത്തുന്ന വിവിധ ഡിഗ്രി, പി.ജി കോഴ്​സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (IMU-CET 2021) ആഗസ്​റ്റ്​ 29ന്​ ദേശീയതലത്തിൽ സംഘടിപ്പിക്കും. വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.imu.edu.inൽ ലഭ്യമാണ്​. എൻട്രൻസ്​ ടെസ്​റ്റിൽ പ​​ങ്കെടുക്കുന്നതിന്​ ഓൺലൈനായി ആഗസ്​റ്റ്​ 20നകം രജിസ്​റ്റർ ചെയ്യണം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്​. ഇനി പറയുന്ന കോഴ്​സുകളിലേക്കാണ്​ പ്രവേശനം.

* ബി.ടെക്​-മറൈൻ എൻജിനീയറിങ്​, നേവൽ ആർക്കിടെക്​ചർ ആൻഡ്​ ഓഷ്യൻ എൻജിനീയറിങ്​.

* ബി.എസ്​സി നോട്ടിക്കൽ സയൻസ്​, ഡിപ്ലോമ നോട്ടിക്കൽ സയൻസ്​.

* എം.ടെക്​-ഡ്രെഡ്​ജിങ്​ ആൻഡ്​ ഹാർബർ എൻജിനീയറിങ്​.

* നേവൽ ആർക്കിടെക്​ചർ ആൻഡ്​ ഓഷൻ എൻജിനീയറിങ്​

* മറൈൻ എൻജിനീയറിങ്​ ആൻഡ്​ മാനേജ്​മെൻറ്​

* എം.ബി.എ-ഇൻറർനാഷനൽ ​ട്രാൻസ്​പോർ​ട്ടേഷൻ ആൻഡ്​ ലോജിസ്​റ്റിക്​സ്​ മാ​േനജ്​മെൻറ്​, പോർട്ട്​ ആൻഡ്​ ഷിപ്പിങ്​ മാനേജ്​മെൻറ്​.

* ബി.ബി.എ-ലോജിസ്​റ്റിക്​ റീ​​ട്ടെയിലിങ്​ ആൻഡ്​ ഇ-കോമേഴ്​സ്​.

ഓരോ കാമ്പസിലും ലഭ്യമായ കോഴ്​സുകൾ, സീറ്റുകൾ, യോഗ്യത മാനദണ്ഡങ്ങൾ സമഗ്രവിവരങ്ങൾ വിജ്ഞാപനത്തിലും ഇൻ​ഫർമേഷൻ ​േബ്രാഷറിലുമുണ്ട്​. IMU-CET 2021നുള്ള രജിസ്​ട്രേഷൻ സൗകര്യം http://apply.register.in/imu/cetയിലും ബി.ബി.എ കോഴ​്​സ്​ പ്രവേശനത്തിനുള്ള സൗകര്യം https://apply.registernow.in/imu/bbaയിലും ലഭ്യമാണ്​. ഓൺലൈൻ രജിസ്​ട്രേഷൻ 20 വരെ സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian maritime university
News Summary - Indian Maritime University General Entrance Examination on 29th
Next Story