Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2017 9:54 PM GMT Updated On
date_range 10 July 2017 9:54 PM GMTഇന്ത്യന്‍ മിലിട്ടറി കോളജില്‍ സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം
text_fieldsbookmark_border
തിരുവനന്തപുരം: ഡറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളജിലേക്ക് 2018 ജൂലൈയിലേക്കുള്ള പ്രവേശന പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലെ പരീക്ഷ കമീഷണറുടെ ഓഫിസില്‍ ഡിസംബര്‍ ഒന്നിനും രണ്ടിനും നടത്തും. ആണ്‍കുട്ടികള്‍ക്കുമാത്രമാണ് പ്രവേശനം. ജൂലൈ ഒന്നിന് അഡ്മിഷന് സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാംക്ലാസില്‍ പഠിക്കുകയോ ഏഴാംക്ലാസ് പാസായിരിക്കുകയോ വേണം. 2005 ജൂലൈ രണ്ടിനും 2007 ജനുവരി ഒന്നിനുമിടക്ക് ജനിച്ചവരായിരിക്കണം. പ്രവേശനത്തിനുശേഷം ജനനതീയതിയില്‍ മാറ്റം അനുവദിക്കില്ല.
അപേക്ഷ ഫോറവും വിവരങ്ങളും മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കാൻ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജില്‍ അപേക്ഷിക്കണം. പരീക്ഷ എഴുതുന്ന ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600രൂപക്കും എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ക്ക് ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 555 രൂപക്കും അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. അപേക്ഷ ലഭിക്കുന്നതിന് ദ കമാന്‍ഡൻറ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ്, ഡറാഡൂണ്‍, ഡ്രായര്‍ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്ഭവന് ഡറാഡൂണ്‍ (ബാങ്ക് കോഡ് 01576) വിലാസത്തില്‍ മാറാവുന്ന തരത്തില്‍ ഡിമാൻഡ് ഡ്രാഫ്റ്റ് എടുത്ത് കത്ത് സഹിതം ദ കമാന്‍ഡൻറ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളജ്, ഡറാഡൂണ്‍, ഉത്തരാഖണ്ഡ്-248003 വിലാസത്തില്‍ അപേക്ഷിക്കാം.
കേരളത്തിലും ലക്ഷദ്വീപിലും ഉള്ളവര്‍ അപേക്ഷ പൂരിപ്പിച്ച് സെപ്റ്റംബര്‍ 30ന് മുമ്പ് സെക്രട്ടറി, പരീക്ഷ ഭവന്, പൂജപ്പുര, തിരുവനന്തപുരം 12 വിലാസത്തില്‍ അയക്കണം.
അപേക്ഷഫോറം (രണ്ട് കോപ്പി), ഒരു കവറില്‍ പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള മൂന്ന് ഫോട്ടോകള്‍, ജനന മരണ രജിസ്ട്രാര്‍ നല്കുന്ന ജനന സര്‍ട്ടിഫിക്കറ്റിെൻറ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, സ്ഥിരവാസസ്ഥലം വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് (സ്റ്റേറ്റ് ഡൊമിസില്‍ സര്‍ട്ടിഫിക്കറ്റ്), കുട്ടി നിലവില്‍ പഠിക്കുന്ന സ്കൂളിലെ മേലധികാരി നിര്‍ദിഷ്ട അപേക്ഷഫോറവും ഫോട്ടോ പതിപ്പിച്ച ജനനതീയതി അടങ്ങിയ കത്തും സാക്ഷ്യപ്പെടുത്തിയത്, പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിെൻറ രണ്ട് പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം അയക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story