ഇന്ത്യന്‍ മിലിറ്ററി കോളജ് പ്രവേശനപരീക്ഷ ഡിസംബറില്‍
text_fieldsതിരുവനന്തപുരം: ഡറാഡൂണിലെ ഇന്ത്യന്‍ മിലിറ്ററി കോളജിലേക്കുള്ള പ്രവേശനപരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലെ പരീക്ഷാകമീഷണറുടെ ഓഫിസില്‍ ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടത്തും.
ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം. 2019 ജൂലൈ ഒന്നിന് അഡ്മിഷന് സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2006 ജൂലൈ രണ്ടിന് ശേഷമോ 2008 ജനുവരി ഒന്നിന് മുേമ്പ ജനിച്ചവരായിരിക്കണം.
പ്രവേശനപരീക്ഷക്കുള്ള അപേക്ഷാഫോറവും വിവരങ്ങളും മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്ത്യന്‍ മിലിറ്ററി കോളജില്‍ അപേക്ഷിക്കാം.
പരീക്ഷ എഴുതുന്ന ജനറല്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് 600 രൂപക്കും എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷിക്കുമ്പോള്‍ 555 രൂപക്കും അപേക്ഷ സ്പീഡ് പോസ്റ്റില്‍ ലഭിക്കും.
ദി കമാന്‍ഡൻറ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിറ്ററി കോളജ്, ഡറാഡൂണ്‍, ഡ്രായി ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന് ഡറാഡൂണ്‍ (ബാങ്ക് കോഡ് 01576) എന്ന വിലാസത്തില്‍ മാറാവുന്ന ഡിമാൻഡ്ഡ്രാഫ്റ്റ് എടുത്ത് കത്ത് സഹിതം ദി കമാന്‍ഡൻറ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിറ്ററി കോളജ്, ഡറാഡൂണ്‍, ഉത്തരാഞ്ചല്‍ 248003 എന്ന വിലാസത്തില്‍ അയക്കണം.
കേരളത്തിലും ലക്ഷദ്വീപിലും ഉള്ള അപേക്ഷകര്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിറ്ററി കോളജില്‍ നിന്ന് ലഭിക്കുന്ന നിര്‍ദിഷ്ട അപേക്ഷകള്‍ പൂരിപ്പിച്ച് സെപ്റ്റംബര്‍ 30നകം ലഭിക്കുന്ന തരത്തില്‍ സെക്രട്ടറി, പരീക്ഷാഭവന്, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തില്‍ അയക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.