Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനാ​വി​ക സേ​ന​യി​ൽ...

നാ​വി​ക സേ​ന​യി​ൽ പ്ല​സ് ടു ​ബി.​ടെ​ക് എ​ൻ​ട്രി; ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ നാളെ വ​രെ

text_fields
bookmark_border
നാ​വി​ക സേ​ന​യി​ൽ പ്ല​സ് ടു ​ബി.​ടെ​ക് എ​ൻ​ട്രി; ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ നാളെ വ​രെ
cancel

അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും 10 + 2 (ബി.​ടെ​ക്) കാ​ഡ​റ്റ് എ​ൻ​ട്രി സ്കീ​മി​ലൂ​ടെ ഏ​ഴി​മ​ല (ക​ണ്ണൂ​ർ) നാ​വി​ക അ​ക്കാ​ദ​മി​യി​ൽ നാ​ലു​വ​ർ​ഷ ബി.​ടെ​ക് പ​ഠ​ന പ​രി​ശീ​ല​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി നാ​വി​ക​സേ​ന​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ്, ടെ​ക്നി​ക്ക​ൽ ബ്രാ​ഞ്ചി​ൽ ഓ​ഫി​സ​റാ​കാം. 30 ഒ​ഴി​വു​ക​ളു​ണ്ട്. ജെ.​ഇ.​ഇ മെ​യി​ൻ 2023 (ബി.​ഇ/​ബി.​ടെ​ക്) യോ​ഗ്യ​ത നേ​ടി​യ​വ​ർ​ക്കാ​ണ് അ​വ​സ​രം.

യോ​ഗ്യ​ത: ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ൾ​ക്ക് മൊ​ത്തം 70 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി/​പ്ല​സ് ടു/​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം. പ​ത്ത്/​പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഇം​ഗ്ലീ​ഷി​ന് 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വേ​ണം. 2004 ജൂ​ലൈ ര​ണ്ടി​നും 2007 ജ​നു​വ​രി ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. ഫി​സി​ക്ക​ൽ, മെ​ഡി​ക്ക​ൽ ഫി​റ്റ്ന​സു​ണ്ടാ​യി​രി​ക്ക​ണം.

വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം www.joinindiannavy.gov.inൽ ​ല​ഭ്യ​മാ​ണ്. നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ൺ​ലൈ​നാ​യി ജൂ​ൺ 30വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

ജെ.​ഇ.​ഇ മെ​യി​ൻ 2023 ഓ​ൾ ഇ​ന്ത്യ റാ​ങ്ക​ടി​സ്ഥാ​ന​ത്തി​ൽ അ​പേ​ക്ഷ​ക​രു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കി സ​ർ​വി​സ​സ് സെ​ല​ക്ഷ​ൻ ബോ​ർ​ഡ് (SSB) ബം​ഗ​ളൂ​രു/​വി​ശാ​ഖ​പ​ട്ട​ണം/​ഭോ​പാ​ൽ/​കൊ​ൽ​ക്ക​ത്ത കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന ഇ​ന്റ​ർ​വ്യൂ​വി​ന് ക്ഷ​ണി​ക്കും. എ.​സി ത്രീ​ട​യ​ർ റെ​യി​ൽ ഫെ​യ​ർ ല​ഭി​ക്കും. ഇ​ന്റ​ർ​വ്യൂ​വി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​രെ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണ് സെ​ല​ക്ഷ​ൻ.

തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കാ​ഡ​റ്റു​ക​ൾ​ക്ക് അ​പ്ലൈ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ബ്രാ​ഞ്ചു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി നാ​ലു​വ​ർ​ഷ​ത്തെ ബി.​ടെ​ക് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാം. ജെ.​എ​ൻ.​യു ബി​രു​ദ​ങ്ങ​ൾ സ​മ്മാ​നി​ക്കും. പ​ഠ​ന-​പ​രി​ശീ​ല​ന ചെ​ല​വു​ക​ൾ നാ​വി​ക​സേ​ന വ​ഹി​ക്കും. വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ ഓ​ഫി​സ​റാ​യി നി​യ​മി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Navy
News Summary - Indian Navy 2023: Applications are invited for 10+2 B Tech Cadet entry scheme
Next Story