പഠന, സന്ദർശക, തൊഴിൽ വിസകളിൽ ബ്രിട്ടനിലെത്തിയത് റെക്കോഡ് കണക്കിന് ഇന്ത്യക്കാർ
text_fieldsലണ്ടൻ: ബ്രിട്ടനിൽ പഠനത്തിനായി വിസ ലഭിക്കുന്നവരുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ. യു.കെ ഇമിഗ്രേഷൻ വിഭാഗമാണ് ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. 2021 ജൂലൈ മുതൽ 2022 ജൂൺ വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ സന്ദർശക വിസയും വിദഗ്ധ തൊഴിലാളികൾക്കുള്ള വിസയും നൽകിയത് ഇന്ത്യക്കാർക്കാണെന്നാണ് റിപ്പോർട്ട്. ഇക്കാലയളവിൽ 117,965 ഇന്ത്യക്കാർക്ക് പഠനത്തിനായി വിസ നൽകി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 89 ശതമാനം വർധനവാണ് ഇതിൽ രേഖപ്പെടുത്തിയത്.115,056 പേരുമായി ചൈനയാണ് പഠന വിസ ലഭിച്ചവരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. 65,929 വിദ്യാർഥികളുമായി നൈജീരിയയാണ് പട്ടികയിൽ മൂന്നാമതുള്ളത്.
ഇന്ത്യയിൽ ഒരു വർഷത്തിനിടെ, 102,981പേർക്കാണ് ബ്രിട്ടൻ തൊഴിൽ വിസ അനുവദിച്ചത്. 15,7772 നൈജീരിയക്കാർക്കും12,826 ഫിലിപ്പീനികൾക്കും ഇക്കാലയളവിൽ ബ്രിട്ടൻ തൊഴിൽ വിസ നൽകി. കോവിഡ് മഹാമാരിക്കാലത്ത് പഠന, തൊഴിൽ വിസകൾ നൽകുന്നത് ബ്രിട്ടൻ കുറച്ചിരുന്നു. 2022 ജൂണോടെ 4,86,868 സ്പോൺസേഡ് സ്റ്റഡി വിസകളാണ് ബ്രിട്ടൻ നൽകിയത്. ബ്രിട്ടൻ വിദ്യാർഥികളുടെ പഠന കേന്ദ്രമായി യു.കെ മാറി എന്നതിന്റെ തെളിവാണിതെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണർ അലക്സ് എല്ലിസ് പ്രതികരിച്ചു.
2,58,000 ഇന്ത്യക്കാരാണ് സന്ദർശക വിസയിൽ പോയവർഷം ബ്രിട്ടനിലെത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് 63 ശതമാനം വർധനവാണ് വിസയുടെ എണ്ണത്തിൽ കാണിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതാണ് പ്രധാനമായും സന്ദർശകരുടെ എണ്ണം വർധിക്കാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.