Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമുൻനിര സർവകലാശാലകളിൽ...

മുൻനിര സർവകലാശാലകളിൽ ഗവേഷകരുടെ എണ്ണത്തിൽ ഇടിവ്; കേന്ദ്രീകൃത പ്രവേശന പരീക്ഷകളെ കുറ്റപ്പെടുത്തി അക്കാദമിക് വിദഗ്ധർ

text_fields
bookmark_border
മുൻനിര സർവകലാശാലകളിൽ ഗവേഷകരുടെ എണ്ണത്തിൽ ഇടിവ്; കേന്ദ്രീകൃത പ്രവേശന പരീക്ഷകളെ കുറ്റപ്പെടുത്തി അക്കാദമിക് വിദഗ്ധർ
cancel

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ ചേരുന്ന ഗവേഷക വിദ്യാർഥികളുടെ എണ്ണം കുറഞ്ഞുവരുന്നതായി കണക്കുകൾ. ഏകീകൃത പ്രവേശന നിയമങ്ങൾ ഏർപ്പെടുത്തിയതും കേന്ദ്രീകൃത പ്രവേശന പരീക്ഷകൾ കാരണം അക്കാദമിക് കലണ്ടറിലെ തടസ്സങ്ങളുമാണെന്ന് ഇതിനു കാരണമെന്ന് അക്കാദമിക് വിദഗ്ധർ കുറ്റപ്പെടുത്തുന്നു.

വിദ്യാഭ്യാസ മന്ത്രാലയം വർഷംതോറും പുറത്തിറക്കുന്ന റാങ്കിംഗ് മെത്തഡോളജിയായ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിന് സർവകലാശാലകൾ നൽകിയ ഡേറ്റ അനുസരിച്ച് 2016-17നും 2022-23നും ഇടയിൽ മുഴുവൻ സമയ പിഎച്ച്.ഡി കോഴ്സുകളിൽ എൻറോൾ ചെയ്ത വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു. മുൻനിര സ്ഥാപനങ്ങളായ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ജാദവ്പൂർ യൂണിവേഴ്‌സിറ്റി എന്നിവയിലടക്കം ഇതാണ് സ്ഥിതി.

യൂണിവേഴ്‌സിറ്റി ഗ്രാന്‍റ് കമീഷൻ 2016ൽ യു.ജി.സി റെഗുലേഷൻസ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ഒരു പ്രഫസർക്ക് മൂന്നിൽ കൂടുതൽ എം.ഫിൽ വിദ്യാർത്ഥികളെയോ എട്ടിലധികം പി.എച്ച്.ഡി വിദ്യാർഥികളെയും നയിക്കാൻ കഴിയില്ല. ഒരു അസോസിയേറ്റ് പ്രൊഫസർക്ക് രണ്ട് എം.ഫിൽ, ആറ് പിഎച്ച്ഡി വിദ്യാർത്ഥികളെയും മാത്രമേ നയിക്കാനാവൂ. അസിസ്റ്റന്‍റ് പ്രഫസർക്ക് ഒരു എം.ഫിൽ, നാല് പി.എച്ച്.ഡി വിദ്യാർഥികളെയും ഗൈഡ് ചെയ്യാം. പി.എച്ച്ഡി ബിരുദമില്ലാത്ത ഫാക്കൽറ്റി അംഗങ്ങളെ ഗവേഷക വിദ്യാർത്ഥികളെ നയിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്യുന്നു.

ജെ.എൻയു ടീച്ചേഴ്‌സ് അസോസിയേഷൻ വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച് 2016-17ൽ മൊത്തം വിദ്യാർത്ഥികളിൽ 62 ശതമാനം ഗവേഷകരാണെങ്കിൽ 2022-23ൽ ഇത് 43ശതമാനമായി ചുരുങ്ങി.

യു.ജി.സി നിർദേശങ്ങൾ ബുദ്ധിശൂന്യമായി നടപ്പാക്കിയതും ഈ തകർച്ചക്ക് കാരണമായി. ഒരു അധ്യാപകന് മേൽനോട്ടം വഹിക്കാൻ കഴിയുന്ന എം.ഫിൽ, പി.എച്ച്‌.ഡി വിദ്യാർത്ഥികളുടെ എണ്ണത്തിന് ഇവർ ആദ്യം ഒരു പരിധി ഏർപ്പെടുത്തി. എന്നാൽ, പി.എച്ച്ഡിയുടെ എണ്ണത്തി​ന്‍റെ പരിധി പരിഷ്കരിക്കാതെ എം.ഫിൽ പ്രോഗ്രാം ഒഴിവാക്കിയെന്നും റിപ്പോർട്ട് പറയുന്നു. വിദ്യാർഥികളുടെ എം.ഫിലി​ന്‍റെ സമാന്തരമായ മേൽനോട്ടം ഒഴിവാക്കി ഇത് പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തി.

2022 ഫെബ്രുവരി വരെ എം. ജഗദേഷ് കുമാർ വൈസ് ചാൻസലറായിരുന്നപ്പോൾ ജെ.എൻ.യുവിൽ പി.എച്ച്.ഡി ബിരുദങ്ങളില്ലാതെ നിരവധി അസിസ്റ്റന്‍റ് പ്രഫസർമാരെ നിയമിച്ചിരുന്നു. എന്നാൽ, ഇതിൽ പിന്നീട് മാറ്റം വന്നു.

നിലവിൽ പ്രഫസർമാർ പരിമിതരാണ്. ഒരു പ്രഫസർക്ക് എട്ട് വിദ്യാർഥികളുണ്ടെങ്കിൽ പുതിയ വിദ്യാർഥികളെ എടുക്കാൻ അവർക്ക് ഇവരുടെ കോഴ്‌സ് പൂർത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടി വരും. കൂടാതെ പല പുതിയ ഫാക്കൽറ്റി അംഗങ്ങൾക്കും വഴികാട്ടാൻ കഴിയില്ല. ഗവേഷകരുടെ എണ്ണം കുറയുന്നത് സർവ്വകലാശാലക്ക് നഷ്ടമാണെന്നും ഒരു ഫാക്കൽറ്റി അംഗം പറഞ്ഞു. പി.എച്ച്‌ഡി പ്രവേശനത്തിനുള്ള കേന്ദ്രീകൃത പ്രവേശന പരീക്ഷകൾ കൃത്യസമയത്ത് നടത്താത്തത് അഡ്മിഷൻ ഷെഡ്യൂളിനെ ബാധിക്കുന്നുവെന്ന് ജെ.എൻ.യുവിൽ നിന്ന് വിരമിച്ച കമ്പ്യൂട്ടർ സയൻസ് പ്രഫസർ രാജീവ് കുമാർ പറഞ്ഞു.

വിദ്യാർഥികൾ സംസ്ഥാന, സ്വകാര്യ സർവകലാശാലകൾ ഉൾപ്പെടെ നിരവധി സർവകലാശാലകളിലേക്ക് പ്രവേശനത്തിനായി ശ്രമിക്കുന്നു. നാഷനൽ ടെസ്റ്റിംഗ് ഏജൻസിയുടെ പ്രവേശന ഫലങ്ങൾക്കായി കാത്തിരിക്കുന്നതിനാൽ കേന്ദ്ര സർവകലാശാലകൾ പ്രവേശനം സ്ഥിരമായി വൈകിപ്പിക്കുന്നു. ഈ സർവകലാശാലകൾ പൊതുവായ കൗൺസിലിംഗ് പാലിക്കുന്നില്ല. ഒരു സംസ്ഥാന അല്ലെങ്കിൽ സ്വകാര്യ സർവകലാശാലയിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ ഒന്നിലധികം കേന്ദ്ര സർവകലാശാലകളിൽ സീറ്റുകൾ നേടുകയും ഒടുവിൽ അവ സറണ്ടർ ചെയ്യുകയും ചെയ്യുന്നു- രാജീവ് കുമാർ പറഞ്ഞു.

സാധ്യതയുള്ള നിരവധി വിദ്യാർഥികൾ ഗവേഷണത്തിന് പകരം സ്വകാര്യമേഖലയിൽ ജോലി ഏറ്റെടുക്കുകയാണെന്ന് പട്നയിലെ എ.എൻ സിൻഹ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ ഡയറക്ടർ പ്രൊഫ സുനിൽ റേ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:j.n.uResearch scholarsPh.Dcentralised entrance tests
News Summary - India's top universities see dip in research scholars, academics blame centralised entrance tests
Next Story