പ്ലസ് ടു കഴിഞ്ഞവരാണോ? നിയമം അറിയുന്ന മാനേജർ ആകണോ? വരൂ, നൽസാർ നിയമ സർവകലാശാലയിൽ ഈ കോഴ്സിന് ചേരാം
text_fieldsനൽസാർ നിയമ സർവകലാശാലയിൽ പഞ്ചവത്സര ഇൻറഗ്രേറ്റഡ് മാനേജ്മെൻറ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
ആഗസ്റ്റ് 15നകം ഓൺലൈനിൽ അപേക്ഷിക്കണം.
യോഗ്യത 60 ശതമാനം മാർക്കോടെ പ്ലസ് ടു
2021ലെ ക്ലാറ്റ്/IPMAT/JIPMAT/ജെ.ഇ.ഇ മെയിൻ സ്കോർ, അക്കാദമിക് മികവ്, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
ഹൈദരാബാദിലെ നൽസാർ നിയമ സർവകലാശാലയുടെ 2021-26 ബാച്ചിലേക്കുള്ള പഞ്ചവത്സര ഇൻറഗ്രേറ്റഡ് മാനേജ്മെൻറ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വാഴ്സിറ്റിയുടെ മാനേജ്െമൻറ് സ്റ്റഡീസ് വകുപ്പാണ് പഠനാവസരം നൽകുന്നത്. മാനേജ്മെൻറും നിയമവും സാമൂഹ്യശാസ്ത്രവും സമന്വയിപ്പിച്ചുള്ള ഇൻറർ ഡിസിപ്ലിനറി പാഠ്യപദ്ധതിയാണിത്. നിയമം അറിയാവുന്ന എത്തിക്കൽ മാനേജർമാരെ വാർത്തെടുക്കുകയാണ് ലക്ഷ്യം. മൂന്നു വർഷത്തെ പഠനം പൂർത്തിയാക്കുേമ്പാൾ ബി.ബി.എ ബിരുദവും ശേഷിച്ച രണ്ടു വർഷെത്ത പഠനം പൂർത്തിയാക്കുേമ്പാൾ എം.ബി.എയും ലഭിക്കും.
പ്രവേശനയോഗ്യത: 60 ശതമാനം മാർക്കിൽ കുറയാതെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. പട്ടികജാതി-വർഗ വിഭാഗങ്ങളിൽപെടുന്ന വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് മതിയാകും. ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. അപേക്ഷ ഫീസ് 1200 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 800 രൂപ മതി.
വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.doms.nalsar.ac.inൽ/ipmൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ നിർദേശാനുസരണം ഓൺലൈനായി https://ipmapplications.nalsar.ac.in/registerൽ ഇപ്പോൾ സമർപ്പിക്കാം. ആഗസ്റ്റ് 15 വരെ അപേക്ഷ സ്വീകരിക്കും.
മെറിറ്റടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയാറാക്കി ആഗസ്റ്റ് 18ന് പ്രസിദ്ധപ്പെടുത്തും. ആഗസ്റ്റ് 27, 28, 29 തീയതികളിൽ വ്യക്തിഗത അഭിമുഖം നടത്തി സെപ്റ്റംബർ രണ്ടിന് മെറിറ്റ് ലിസ്റ്റ് പ്രഖ്യാപിക്കുന്നതാണ്. അഡ്മിഷൻ ഓഫർ സ്വീകരിക്കുന്നതിന് സെപ്റ്റംബർ ഒമ്പതുവരെ സമയം ലഭിക്കും. സെപ്റ്റംബർ 18, 19 തീയതികളിൽ ഇൻഡക്ഷൻ പരിശീലനം നൽകും. സെപ്റ്റംബർ 20ന് ക്ലാസുകൾ ആരംഭിക്കും. സംശയനിവാരണത്തിന് ipmadmissions@nalsar.ac.in എന്ന ഇ-മെയിലിലും (+91) 9885873411 എന്ന ഫോൺനമ്പറിലും ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.