സംയോജിത ബിരുദക്കാർക്ക് പിഎച്ച്.ഡിക്ക് അപേക്ഷിക്കാം
text_fieldsന്യൂഡൽഹി: പിഎച്ച്.ഡി പ്രവേശന യോഗ്യത ചട്ടത്തിൽ യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ (യു.ജി.സി) മാറ്റം വരുത്തുന്നു. പുതുതായി ആരംഭിക്കുന്ന നാലുവർഷ സംയോജിത ബിരുദ കോഴ്സ് പൂർത്തിയാക്കുന്നവർക്കും മികവിന്റെ അടിസ്ഥാനത്തിൽ പിഎച്ച്.ഡിക്ക് അപേക്ഷിക്കാം.
ഇതുസംബന്ധിച്ച് യു.ജി.സി കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഎച്ച്.ഡിക്കായി 60 ശതമാനം സീറ്റുകൾ നെറ്റ്, ജെ.ആർ.എഫ് യോഗ്യത നേടുന്നവർക്ക് മാറ്റിവെക്കണം. ബാക്കിവരുന്ന 40 ശതമാനം സീറ്റുകളിൽ സർവകലാശാലകൾ/കോളജുകൾ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലും. ഇതിൽ നാലുവർഷ സംയോജിത ബിരുദം പൂർത്തിയാക്കുന്നവർക്കും മികവിന്റെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം.
പിഎച്ച്.ഡി കോഴ്സ് ചുരുങ്ങിയത് രണ്ടുവർഷവും പരമാവധി ആറു വർഷവുമാണ്. പെൺകുട്ടികൾക്കും ഭിന്നശേഷിക്കാർക്കും കോഴ്സ് പൂർത്തിയാക്കാൻ രണ്ടുവർഷം അധികമായി ഇളവ് അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.