ഇതര സംസ്ഥാന ക്വോട്ട: കേരളത്തിലെ വിദ്യാർഥികൾക്ക് നഷ്ടം 139 മെഡിക്കൽ സീറ്റുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഇതരസംസ്ഥാനത്തെ വി ദ്യാർഥികൾക്കുകൂടി പ്രവേശന അവസരം നൽകിയപ്പോൾ കേരളത്തിൽനിന്നുള്ള വിദ്യാർഥിക ൾക്ക് നഷ്ടമായത് 139 എം.ബി.ബി.എസ് സീറ്റുകൾ. അലോട്ട്മെൻറ് നടന്ന 15 സ്വാശ്രയ മെഡിക്ക ൽ കോളജുകളിലായി 139 ഇതരസംസ്ഥാന വിദ്യാർഥികൾക്കാണ് അലോട്ട്മെൻറ് ലഭിച്ചത്. ഇതാ ദ്യമായാണ് സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ഇതരസംസ്ഥാന വിദ്യാർഥികൾക്ക് പ്രവേശനത്തിന് അവസരമൊരുങ്ങിയത്.
സ്വാശ്രയ മാനേജ്മെൻറുകൾ നൽകിയ ഹരജിയിലാണ് ഇതരസംസ്ഥാന വിദ്യാർഥികൾക്കുകൂടി പ്രവേശനത്തിന് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനെതുടർന്ന് ജനനസ്ഥലം പരിഗണിക്കാതെ ഇന്ത്യക്കാരായ വിദ്യാർഥികൾ എന്ന പേരിൽ 15 ശതമാനം സീറ്റുകൾ ഇൗ ക്വോട്ടയിൽ നികത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇൗ സീറ്റുകളിലേക്ക് കേരളത്തിലെ വിദ്യാർഥികൾക്കും അപേക്ഷിക്കാമായിരുന്നു. 15 സ്വാശ്രയ കോളജുകളിലുമായി മൊത്തം 273 സീറ്റുകളാണ് ഇൗ ക്വോട്ടയിൽ നീക്കിവെച്ചത്. ഇതിൽ 134 സീറ്റുകളിലേക്ക് കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്കുതന്നെ അലോട്ട്മെൻറ് ലഭിച്ചു.
സ്വാശ്രയ കോളജുകളിൽനിന്ന് സ്റ്റേറ്റ് മെറിറ്റ് ക്വോട്ടയിൽ നികത്തേണ്ട സീറ്റുകളിൽനിന്നാണ് 273 സീറ്റുകൾ ഇൗ ക്വോട്ടയിലേക്ക് നീക്കിവെച്ചത്. ഇതോടെ 15 കോളജുകളിലെ സ്റ്റേറ്റ് മെറിറ്റ് ക്വോട്ട സീറ്റുകൾ 719 സീറ്റുകളായി കുറഞ്ഞു. ഇത് ഫലത്തിൽ സംവരണ സീറ്റുകളുടെ എണ്ണവും കുറയ്ക്കാനിടയാക്കി. സ്വാശ്രയ കോളജുകളിലെ സ്റ്റേറ്റ് മെറിറ്റ് സീറ്റിന് ആനുപാതികമായി സംവരണ സീറ്റുകളുടെ എണ്ണവും കുറയുകയായിരുന്നു. സംവരണ വിഭാഗങ്ങൾക്കും ഇത് തിരിച്ചടിയായി. ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷൻ പുതുക്കി ലഭിക്കാത്ത നാല് സ്വാശ്രയ മെഡിക്കൽ കോളജുകൾ അടുത്ത അലോട്ട്മെൻറ് ഘട്ടങ്ങളിൽ ഉൾപ്പെട്ടാൽ ഇവിടത്തെ 15 ശതമാനം സീറ്റിലേക്കും ഇതരസംസ്ഥാന വിദ്യാർഥികൾക്ക് പ്രവേശനം നൽേകണ്ടിവരും. 4900ഒാളം സാധുവായ അപേക്ഷകളാണ് ഇതരസംസ്ഥാന വിദ്യാർഥികളിൽനിന്ന് ലഭിച്ചത്.
സർക്കാർ മെഡിക്കൽ കോളജുകളിലെ അഖിലേന്ത്യാ ക്വോട്ട സീറ്റുകളിൽ പ്രവേശനം നേടിയവരിലും ഇതര സംസ്ഥാന വിദ്യാർഥികളുടെ എണ്ണം കൂടുതലാണ്. ആദ്യ അലോട്ട്മെൻറ് പൂർത്തിയായപ്പോൾ കേരളത്തിലെ 273 അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ 140ഒാളം സീറ്റുകളിൽ ഇതര സംസ്ഥാന വിദ്യാർഥികളാണ് ഉൾപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.