വിദേശ മെഡിക്കൽ ബിരുദധാരികളുടെ ഇന്‍റേൺഷിപ്
text_fieldsതിരുവനന്തപുരം: നാഷനൽ മെഡിക്കൽ കമീഷന്റെ നിർദേശപ്രകാരം വിദേശ മെഡിക്കൽ ബിരുദധാരികൾ ഇനി മുതൽ അവരുടെ ഇന്‍റേൺഷിപ് കമീഷൻ അംഗീകരിച്ച മെഡിക്കൽ കോളജുകളിൽ നടത്തണം.
ഇതുപ്രകാരം കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽനിന്നും 2020 ജനുവരി ഒന്നു മുതൽ 2022 നവംബർ 30 വരെയുള്ള താൽക്കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നേടി ഇതുവരെ ഇന്‍റേൺഷിപ് തുടങ്ങാത്തവരുടെയും, ഇപ്പോൾ ഇന്‍റേൺഷിപ് ചെയ്തു വരുന്ന വിദേശ മെഡിക്കൽ ബിരുദധാരികളുടെയും, സമാന സ്വഭാവമുള്ളവരുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയ പട്ടിക കൗൺസിൽ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പട്ടികയിൽ ഉൾപ്പെട്ടവർ ഇന്‍റേൺഷിപ്പിന്റെ തൽസ്ഥിതി ഡിസംബർ ഏഴിനകം ഗൂഗ്ൾ ഫോറത്തിൽ വെബ്സൈറ്റ് മുഖേന സമർപ്പിക്കണം. വെബ്സെറ്റിലെ പട്ടികയിൽ പരാതികൾ ഉണ്ടെങ്കിൽ കൗൺസിലുമായി ബന്ധപ്പെടണം (ഇ-മെയിൽ: fmgcrmiallotment@gmail.com). ഡിസംബർ ഏഴിന് ശേഷമുള്ള പരാതികൾ പരിഗണിക്കില്ല. വിശദ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.