എം.ജി സർവകലാശാല മാർക്ക്ലിസ്റ്റ് വിതരണത്തിൽ സ്വകാര്യ ഏജൻസികളുടെ ഇടപെടലും
text_fieldsകോട്ടയം: എം.ജി സർവകലാശാലയിൽനിന്ന് പ്രൊവിഷനൽ ബിരുദ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വിതരണം ചെയ്യുന്നതിൽ ഇടപെട്ട് സ്വകാര്യ ഏജൻസികളും.
പഠനത്തിനെന്നപേരിൽ വിദേശത്തേക്ക് ആളെ അയക്കുന്ന ഏജൻസികളാണ് സർവകലാശാലയിൽ പിടിമുറുക്കിയിരിക്കുന്നത്. കോട്ടയം നഗരത്തിെല പ്രമുഖ റിക്രൂട്ട്മെൻറ് ഏജൻസി നൽകുന്ന കത്തിെൻറ അടിസ്ഥാനത്തിൽ വരെ സർവകലാശാല സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. നിലവിൽ നൂറിലേറെപ്പേർക്ക് അതിവേഗം ബിരുദ സർട്ടിഫിക്കറ്റും മാർക്ക്ലിസ്റ്റും നൽകിക്കഴിഞ്ഞു.
സാധാരണ മാർക്ക്ലിസ്റ്റ് തയാറായിക്കഴിഞ്ഞാൽ അതത് കോളജുകളിലെ പ്രിൻസിപ്പലിന് അയച്ചുകൊടുക്കുകയാണ് സർവകലാശാല ചെയ്യാറ്. വിദ്യാർഥികൾ കോളജുകളിൽനിന്ന് ഇവ കൈപ്പറ്റും. എന്നാൽ, അടിയന്തര സാഹചര്യങ്ങളിൽ വിദ്യാർഥികൾക്ക് സർവകലാശാലയിൽനിന്ന് ഇവ നേരിട്ട്വാങ്ങാൻ വ്യവസ്ഥയുണ്ട്. അതിനായി കോളജ് പ്രിൻസിപ്പൽ നൽകുന്ന സാക്ഷ്യപത്രം സഹിതം അപേക്ഷ സമർപ്പിക്കണം.
വിദ്യാർഥിയുടെ ഒപ്പ് അടക്കം പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയാണ് പ്രിൻസിപ്പൽ കത്ത് നൽകേണ്ടത്. അത്യപൂർവമായി സർട്ടിഫിക്കറ്റുകൾ നൽകാൻ വൈസ് ചാൻസലറും പരീക്ഷാ കൺട്രോളറും അനുമതി നൽകാറുണ്ട്. ഈ പഴുത് ചൂഷണം ചെയ്താണ് സ്വകാര്യ ഏജൻസികൾ സർട്ടിഫിക്കറ്റ് വിതരണത്തിൽ ഇടപെടുന്നത്.
സർട്ടിഫിക്കറ്റുകൾ നൽകേണ്ട അവസാനതീയതിയടക്കം കാണിച്ചാണ് ഏജൻസികൾ കത്ത് നൽകുന്നത്. ഇത്തരം കത്തുകളുടെ അരികിൽതന്നെയാണ് സർട്ടിഫിക്കറ്റുകൾ നൽകാനുള്ള നിർദേശം പരീക്ഷാകൺട്രോളർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.