സിവിൽ സർവിസാണോ ലക്ഷ്യം? വരൂ, മാധ്യമം എജുകഫെയിലേക്ക്
text_fieldsകൊച്ചി: ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് എന്നിങ്ങനെ ഉന്നത യോഗ്യതകളുമായി നാടിനുവേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടോ നിങ്ങൾ?, യു.പി.എസ്.സി സിവിൽ സർവിസിന്റെ ഭാഗമാവാൻ എന്തെല്ലാം ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണോ? നിങ്ങൾക്കു വഴികാട്ടാൻ ‘മാധ്യമം’ വേദിയൊരുക്കുന്നു. മേയ് ഏഴ്, എട്ട് തിയതികളിൽ കൊച്ചി കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന എജുകഫെ’ വിദ്യാഭ്യാസ പ്രദർശന മേളയിൽ സംഘടിപ്പിക്കുന്ന പ്രത്യേക സിവിൽ സർവിസ് സെഷനിലാണ് വിദ്യാർഥികൾക്ക് മാർഗദർശനത്തിന് വേദിയൊരുക്കുന്നത്.
എറണാകുളം ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ് നയിക്കുന്ന ഈ സെഷനിൽ യു.പി.എസ്.സി സിവിൽ സർവിസ് ഇന്റർവ്യൂ ബോർഡ് അംഗം കൂടിയായിരുന്ന ശ്രീശങ്കര സംസ്കൃത സർവകലാശാല, കലാമണ്ഡലം കൽപിത സർവകലാശാല എന്നിവയുടെ മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ സിവിൽ സർവിസ് പരീക്ഷക്ക് ഒരുങ്ങേണ്ടത് എങ്ങനെയെന്ന് വിശദീകരിക്കും. ജീവിതപ്രതിസന്ധികളെ നിശ്ചയദാർഢ്യംകൊണ്ട് തോൽപിച്ച്, ഏറ്റവും പുതിയ യു.പി.എസ്.സി സിവിൽ സർവിസ് റാങ്ക് ലിസ്റ്റിൽ 282ാം റാങ്ക് നേടിയ പാർവതി ഗോപകുമാറും വിദ്യാർഥികളുമായി സംവദിക്കും. സംശയനിവാരണത്തിനും അവസരമുണ്ടാകും. സിവിൽ സർവിസ് പഠനം എങ്ങനെ, എപ്പോൾ പഠിച്ചുതുടങ്ങണം, പരീക്ഷ, ഇന്റർവ്യൂ, കരിയർ തുടങ്ങിയ എല്ലാ മേഖലകളും ഈ സെഷനിൽ ചർച്ചയാകും.
വിവിധ രംഗങ്ങളിൽ വിജയം വരിച്ചവരുടെ സക്സസ് ചാറ്റ്, ടോപ്പേഴ്സ് ടോക്, വിദ്യാർഥികൾക്ക് കൗൺസലിങ്, വിവിധ മേഖലകളിൽ തൊഴിൽ നേടുന്നതിന് മാർഗദർശനം നൽകുന്ന എംപ്ലോയബിലിറ്റി സെഷൻ, പ്രഫഷനൽ കോഴ്സുകൾ സംബന്ധിച്ച് വിദഗ്ധരുടെ ക്ലാസുകൾ എന്നിവയും നടക്കും.
എജുകഫെയുടെ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. മെഡിക്കൽ, എൻജിനീയറിങ്ങിൽ തുടങ്ങി പുത്തൻ സാധ്യതകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് ഉൾപ്പെടെയുള്ള കോഴ്സുകളുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളും വിവരങ്ങളും എജുകഫെയിൽ ലഭ്യമാകും. കൂടാതെ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ യൂനിവേഴ്സിറ്റികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാളുകളുമുണ്ടാകും.
ടോക് ഷോകളിലൂടെയും മാജിക്കിലൂടെയും ഇന്ററാക്ടിവ് സെഷനുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ രാജ് കലേഷ്, ഡോ. എം.കെ. അബ്ദുൽ ഖാദർ, ഡോ. ജി. ശ്രീകുമാർ മേനോൻ, പ്രമുഖ മോട്ടിവേഷനൽ സ്പീക്കറും കരിയർ അനലിസ്റ്റുമായ സഹ്ല പർവീൺ, റെയ്സ് ഏയ്ഗൺ ചെയർമാൻ രജീഷ് തേറത്ത്, ഐ.ഐ.ടി ഖരക്പുർ വിദ്യാർഥി നൈന സിതാര, ഡോ. ഷോജി, ബൻസൻ തോമസ് ജോർജ്, പ്രഫ. ജംഷദ് ബറൂച്ച തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും.
10, 11, 12, ബിരുദ വിദ്യാർഥികളെയും അവരുടെ ഉപരിപഠനത്തെയും കേന്ദ്രീകരിച്ചാണ് എജുകഫെ സംഘടിപ്പിക്കുന്നത്. മേളയിൽ പങ്കെടുക്കുന്നതിന് സൗജന്യ രജിസ്ട്രേഷന് താഴെ കാണുന്ന QR കോഡ് രജിസ്റ്റർ ചെയ്യണം.
ഓർമക്കുറവാണോ അലട്ടുന്ന പ്രശ്നം?
വിദ്യാർഥികളിലുണ്ടാകുന്ന ഓർമക്കുറവ്, സ്ട്രസ്, ഭയം തുടങ്ങിയവ അവരുടെ പഠനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിയാതിരിക്കുക, മാനസിക സമ്മർദം, ഭയം, പഠനത്തെ ബാധിക്കുന്ന രീതിയിലുള്ള മറ്റു മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയവക്ക് പരിഹാരവുമായി സൗജന്യ കൺസലിങ് സേവനം എജുകഫെയിൽ ലഭ്യമാകും.
പ്രമുഖ സൈക്കോളജിസ്റ്റുകൾ നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യും. എജുകഫേക്കുശേഷവും ഇവരുടെ സേവനം ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. സൈക്കോതെറപ്പി, കൗൺസലിങ്, മറ്റ് സേവനങ്ങൾ തുടങ്ങിയവ നൽകുന്ന അബ്സൊല്യൂട്ട് മൈൻഡ് ടീം അംഗങ്ങൾ എജുകഫെയുടെ വേദിയിലെത്തും. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എം.എ. കവിത, കൺസൾട്ടന്റ് സൈക്കോളജിസ്റ്റുമാരായ ഷംന, നമിത വിജയൻ എന്നിവരാണ് സെഷൻ നയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.