നീലിറ്റിൽ െഎ.ടി, ഇലക്ട്രോണിക്സ് തൊഴിലധിഷ്ഠിത കോഴ്സുകൾ
text_fieldsകോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്) 2018 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ആരംഭിക്കുന്ന ഇനി പറയുന്ന തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ/ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. െഎ.ടി, ഇലക്ട്രോണിക്സ് വ്യവസായ മേഖലകളിൽ തൊഴിൽ നേടാനുതകുന്ന ഇൗ കോഴ്സുകളിൽ എൻജിനീയറിങ് ബിരുദക്കാർക്കും ഡിപ്ലോമക്കാർക്കും എം.സി.എ, എം.എസ്സി യോഗ്യതയുള്ളവർക്കും മറ്റും പ്രവേശനത്തിന് അർഹതയുണ്ട്. പട്ടികജാതി/വർഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. കേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള ഇൗ സ്ഥാപനത്തിൽ വിജയകരമായി പഠന^പരിശീലനങ്ങൾ പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെൻറ് സഹായവും ലഭ്യമാകും.
കോഴ്സുകൾ
^ അഡ്വാൻസ്ഡ് പി.ജി ഡിപ്ലോമ (ഒരു വർഷം) ഇലക്ട്രോണിക്സ് പ്രോഡക്ട് ഡിസൈൻ ആൻഡ് മാനുഫാക്ചറിങ്.
^ പി.ജി ഡിപ്ലോമ (ആറു മാസം) എംബഡഡ് സിസ്റ്റം ഡിസൈൻ, ഇൻഡസ്ട്രിയൽ ഇൻറർനെറ്റ് ഒാഫ് തിങ്സ്, വി.എൽ.എസ്.െഎ ആൻഡ് എംബഡഡ് ഹാർഡ്വെയർ ഡിസൈൻ, ഇൻഡസ്ട്രിയൽ ഒാേട്ടാമേഷൻ സിസ്റ്റം ഡിസൈൻ, ഇൻഫർമേഷൻ സിസ്റ്റം സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിങ്.
^ അഡ്വാൻസ്ഡ് ഡിപ്ലോമ (3^4 മാസം) ^ബിഗ് ഡാറ്റ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇൻഫർമേഷൻ സിസ്റ്റം സെക്യൂരിറ്റി (ലെവൽ I/II), പി.എൽ.സി/എസ്.സി.എ.ഡി.എ /ഡി.സി.എസ് എൻജിനീയർ, വി.എൽ.എസ്.െഎ ഫിസിക്കൽ ഡിസൈൻ എൻജിനീയർ.
^ സർട്ടിഫിക്കറ്റ് കോഴ്സ് (3^12 ആഴ്ചകൾ)^കമ്പ്യൂട്ടർ എയിഡഡ് ഡിസൈൻ, നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ ആൻഡ് സെക്യൂരിറ്റി, സോളാർ പവർ ഇൻസ്റ്റലേഷൻ ഒാപറേഷൻ ആൻഡ് മെയിൻറനൻസ്, എംബഡഡ് സിസ്റ്റം ഡിസൈൻ, മൊബൈൽ ഹാർഡ്വെയർ ആൻഡ് ആർക്കിടെക്ചർ മുതലായവ.
കോഴ്സുകളുടെ വിശദവിവരങ്ങൾ, യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷിക്കേണ്ട രീതി, കോഴ്സ് ഫീസ് മുതലായ വിവരങ്ങൾ http://nielit.gov.in/calicut എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0495^2287266.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.