കൊച്ചിൻ ഷിപ്യാർഡിൽ ഐ.ടി.ഐ ട്രേഡ് അപ്രന്റിസ്: ഒഴിവുകൾ 308
text_fieldsകൊച്ചിൻ ഷിപ്യാർഡ് ഐ.ടി.ഐ ട്രേഡ്, ടെക്നീഷ്യൻ അപ്രന്റിസുകളെ തിരഞ്ഞെടുക്കുന്നു. അപ്രന്റിസ് ആക്ടിന് വിധേയമായി ഒരുവർഷത്തെ പരിശീലനം നൽകും. വിജ്ഞാപനം www.cochinshipyard.in/careerൽ. ഒക്ടോബർ നാലുവരെ രജിസ്റ്റർ ചെയ്യാം. കേരളീയർക്കാണ് അവസരം. ഫീസില്ല.
ഐ.ടി.ഐ ട്രേഡ് അപ്രന്റിസ് ഒഴിവുകൾ- ഇലക്ട്രീഷ്യൻ 42, ഫിറ്റർ 32, വെൽഡർ 42, മെഷ്യനിസ്റ്റ് 8, ഇലക്ട്രോണിക് മെക്കാനിക് 13, ഇൻസ്ട്രുമെന്റ് മെക്കാനിക് 12, ഡ്രാഫ്റ്റ്സ്മാൻ മെക്കാനിക് 6, സിവിൽ 4, പെയിന്റർ (ജനറൽ/മറൈൻ) 8, മെക്കാനിക് മോട്ടോർ വെഹിക്കിൾ 10, ഷീറ്റ് മെറ്റൽ വർക്കർ 42, ഷിപ് റൈറ്റ്വുഡ്/കാർപെന്റർ/വുഡ് വർക്ക് ടെക്നീഷ്യൻ 18, മെക്കാനിക് ഡീസൽ 10, പൈപ്പ് ഫിറ്റർ/പ്ലംബർ 32, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്/ടെക്നീഷ്യൻ 1, മറൈൻ ഫിറ്റർ 20. ആകെ 300 ഒഴിവുകൾ. യോഗ്യത: എസ്.എസ്.എൽ.സി. ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് വേണം. 4.10.2023ൽ 18 വയസ്സ് തികഞ്ഞിരിക്കണം. പ്രതിമാസം 8000 രൂപ സ്റ്റൈപ്പന്റുണ്ട്.
ടെക്നീഷ്യൻ (വൊക്കേഷനൽ) അപ്രന്റിസ് ഒഴിവുകൾ-അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ/അക്കൗണ്ട്സ് എക്സിക്യൂട്ടിവ് 1, ബേസിക് നഴ്സിങ് ആൻഡ് പാലിയേറ്റിവ് കെയർ/ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് 1, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ്/ഓഫിസ് ഓപറേഷൻ എക്സിക്യൂട്ടിവ് 2, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ടെക്നോളജി/ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊലൂഷൻ 1, ഫുഡ് ആൻഡ് റസ്റ്റാറന്റ് മാനേജ്മെന്റ്/ക്രാഫ്റ്റ് ബേക്കർ 3, ആകെ 8 ഒഴിവുകൾ. യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനിൽ വി.എച്ച്.എസ്.ഇ. 18 വയസ്സ് തികഞ്ഞിരിക്കണം. 9000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.