ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ ജൂൺ നാലിന്
text_fieldsന്യൂഡൽഹി: ഐ.ഐ.ടി ഉൾപ്പെടെ സ്ഥാപനങ്ങളിൽ പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ ജൂൺ നാലിന് നടക്കും. ഏപ്രിൽ 30 മുതൽ മേയ് നാലുവരെ രജിസ്ട്രേഷൻ നടത്താം. മേയ് അഞ്ചു വരെ ഫീസടക്കാം. 2900 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി, വനിതകൾ എന്നിവർ 1450 രൂപ അടച്ചാൽ മതി.
അഡ്മിറ്റ് കാർഡ് മേയ് 29 മുതൽ ഡൗൺലോഡ് ചെയ്യാം. പരീക്ഷ എഴുതിയവരുടെ റെസ്പോൺസ് കീ ജൂൺ ഒമ്പതിന് ലഭിക്കും. കരട് ഉത്തരസൂചിക ജൂൺ 11ന് പുറത്തിറക്കും.
ജോസ കൗൺസലിങ് തുടങ്ങുന്നത് ജൂൺ 19നാണ്. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ബി.ടെക്, ബി.ഇ പേപ്പറുകളിൽ 2,50,000ത്തിനുള്ളിൽ റാങ്ക് ഉള്ളവരാകണം. പ്രായപരിധി: 24. എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി അഞ്ചു വർഷം ഇളവുണ്ട്. രണ്ടു പേപ്പറുകളിലാണ് പരീക്ഷ. പേപ്പർ ഒന്ന് രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെയും പേപ്പർ രണ്ട് ഉച്ചക്ക് 2.30 മുതൽ വൈകീട്ട് 5.30 വരെയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.