ജെ.ഇ.ഇ മെയിൻ: 43 പേർക്ക് നൂറ് പെർസൈന്റൽ
text_fieldsന്യൂഡൽഹി: രാജ്യത്തെ വിവിധ എൻ.ഐ.ടികളിലേക്കുള്ള എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിൻ രണ്ടാം സെഷനിലെ ഫലം പ്രസിദ്ധീകരിച്ചു. മലയാളിയായ ആഷിഖ് സ്റ്റെനി 100 പെർസൈന്‍റൽ സ്കോറുമായി അഖിലേന്ത്യതലത്തിൽ 29ആം റാങ്ക് നേടി. 43 പേർക്കാണ് നൂറ് പെർസൈന്റലുള്ളത്.
തെലങ്കാനയിൽ നിന്നുള്ള സിംഗരാജു വെങ്കട് കൗണ്ടിനിയ ഏറ്റവും ഉയർന്ന സ്കോർ നേടി ഒന്നാമനായി. പെൺകുട്ടികളിൽ കർണാടകക്കാരി റിധി മഹേഷ് നൂറ് പെർസൈന്റൽ നേടിയ ഏക പെൺകുട്ടിയായി. 90.77 ആണ് ഐ.ഐ.ടി പ്രവേശനത്തിനുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് എഴുതാനുള്ള കട്ട് ഓഫ് മാർക്ക്. പെൺകുട്ടികളുടെ വിഭാഗത്തിൽ അമൃത വിനോദ് (അഖിലേന്ത്യ റാങ്ക് -1356) കേരളത്തിൽ ഒന്നാമതായി. പാലാ ഭരണങ്ങാനം വടക്കേചിറയത്ത് അധ്യാപക ദമ്പതികളായ സ്റ്റെനി ജയിംസിന്‍റെയും ബിനു സ്റ്റെനിയുടെയും മകനാണ് ആഷിഖ്.
അമൃതവിനോദ് എറണാകുളം സ്വദേശിനിയാണ്. 99.9960059 സ്കോർ നേടി കൊച്ചി കലൂർ സ്വദേശിയായ ഫ്രെഡി ജോർജ് റോബിൻ (അഖിലേന്ത്യ റാങ്ക് -98), 99.9796939 സ്കോറോടെ സഞ്ജയ് പി. മല്ലർ(312) എന്നിവരും സംസ്ഥാനതലത്തിൽ മികച്ച നേട്ടം സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.