ജെ.ഇ.ഇ മെയിൻ 2025 ആദ്യ സെഷൻ പരീക്ഷ 22ന് തുടങ്ങും
text_fieldsഎൻ.ഐ.ടി, ഐ.ഐ.ടി അടക്കമുള്ള മുൻനിര സ്ഥാപനങ്ങളിൽ എൻജിനീയറിങ്, ആർക്കിടെക്ചർ മുതലായ ബിരുദ പ്രവേശനത്തിനായുള്ള 2025 വർഷത്തെ ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ ആദ്യസെഷൻ പരീക്ഷ ഷെഡ്യൂൾ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.nta.ac.in പ്രസിദ്ധപ്പെടുത്തി. രണ്ട് ഷിഫ്റ്റുകളായാണ് പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്.
എൻജിനീയറിങ് (ബി.ഇ/ബി.ടെക്) പ്രവേശനത്തിനുള്ള പേപ്പർ ഒന്ന് ജനുവരി 22, 23, 24, 28 തീയതികളിൽ നടത്തും. ആദ്യ ഷിഫ്റ്റ് രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചക്കുശേഷം മൂന്നു മുതൽ ആറു വരെയുമാണ്.
ബി.ആർക് പ്രവേശനത്തിനായുള്ള പേപ്പർ രണ്ട് എ, ബി, പ്ലാനിങ് പ്രവേശനത്തിനായുള്ള പേപ്പർ രണ്ട് സി പരീക്ഷ ജനുവരി 30ന് ഉച്ചക്കുശേഷം മൂന്നു മുതൽ 6.30 വരെയാണ് നടത്തുന്നത്. നാഷനൽ ടെസ്റ്റിങ് ഏൻസിക്കാണ് പരീക്ഷ ചുമതല.
ജെ.ഇ.ഇ മെയിൻ 2025ൽ ഉയർന്ന റാങ്ക് നേടുന്ന രണ്ടരലക്ഷം പേർക്കാണ് ഐ.ഐ.ടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ അഡ്വാൻസ്ഡ് 2025 പരീക്ഷയിൽ പങ്കെടുക്കാൻ അർഹത. കൂടുതൽ വിവരങ്ങൾക്ക് www.nta.ac.in, https://jeemain.nta.nic.in വെബ്സൈറ്റുകൾ സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.