ജെ.ഇ.ഇ മെയിൻ ആദ്യ സെഷൻ ഇന്നാരംഭിക്കും
text_fieldsന്യൂഡൽഹി: രാജ്യത്തെ ഐ.ഐ.ടികൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻജിനീയറിങ് പ്രവേശനത്തിനുള്ള ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ പരീക്ഷയുടെ ഒന്നാം സെഷൻ ബുധനാഴ്ച ആരംഭിക്കും. ബി.ആർക്, ബി.പ്ലാനിങ് പ്രവേശനത്തിനുള്ള പരീക്ഷയാണ് ഇന്ന് നടക്കുക. ബി.ഇ/ബി.ടെക് കോഴ്സുകൾക്കുള്ള പരീക്ഷ ജനുവരി 27 മുതൽ ഫെബ്രുവരി ഒന്നു വരെ നടക്കും.
ഇന്നത്തെ പരീക്ഷക്ക് അഡ്മിറ്റ് കാർഡ് ലഭിച്ചവർ നിർദിഷ്ട പരീക്ഷാ കേന്ദ്രത്തിലെത്തുമ്പോൾ ശ്രദ്ധിക്കേണ്ട നിർദേശങ്ങൾ എൻ.ടി.എ പുറത്തിറക്കി. പരീക്ഷ കേന്ദ്രത്തിൽ റിപ്പോർട്ടിങ് സമയത്തിന് അരമണിക്കൂർ മുമ്പെങ്കിലും ഹാജരാകണം. മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാളിൽ കൊണ്ടുപോകാനാവില്ല. പ്രമേഹ രോഗികൾക്ക് ഗുളിക, പഴങ്ങൾ എന്നിവ കൊണ്ടുവരാം.
ഡ്രസ് കോഡ്
- കൂടുതൽ കീശകളുള്ള വസ്ത്രങ്ങൾ പാടില്ല.
- ആഭരണങ്ങളൊന്നും ധരിക്കരുത്
- ലളിതവും കടും നിറങ്ങളില്ലാത്തതുമായ വേഷമാണ് നല്ലത്. ജീൻസ്, ടി ഷർട്ട്, കുർത്തി തുടങ്ങിയവ അഭികാമ്യം
പരീക്ഷ ഹാളിൽ കൊണ്ടുപോകാവുന്നവ
- ജെ.ഇ.ഇ മെയിൻ 2024 അഡ്മിറ്റ് കാർഡ്
- ഫോട്ടോ ഐ.ഡി കാർഡ്
- ഹാജർ പട്ടികയിൽ പതിക്കാൻ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ
- ബാൾപോയന്റ് പേന
- വെള്ളക്കുപ്പി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.