ജെ.ഇ.ഇ മെയിൻ: മുഴുവൻ സ്കോറും നേടി മലയാളി വിദ്യാർഥി
text_fieldsന്യൂഡൽഹി: ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ (ജെ.ഇ.ഇ മെയിൻ) മുഴുവൻ സ്കോറും (100 പെർസൈന്റൽ) നേടി മലയാളിയടക്കം 24 പേർ. തോമസ് ബിജു ചീരംവേലിൽ ആണ് കേരളത്തിൽ ആദ്യമായി മുഴുവൻ സ്കോറും നേടിയ ഏക മലയാളി.
തിരുവനന്തപുരം കാവ്യാഞ്ജലി വീട്ടില്‍ ഐ.എസ്.ആര്‍.ഒ സീനിയര്‍ സയൻറിസ്റ്റ് ബിജു സി. തോമസിന്റെയും വഴുതക്കാട് ഗവണ്‍മെന്റ് വിമന്‍സ് കോളജ് അധ്യാപിക റീനി രാജന്റെയും മകനാണ്. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നടത്തിയ പരീക്ഷയുടെ ഫലം തിങ്കളാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.
പരീക്ഷ നിയമങ്ങൾ പാലിക്കാത്ത അഞ്ച് കുട്ടികളുടെ ഫലം തടഞ്ഞുവെച്ചു. ആന്ധ്ര, തെലങ്കാന -5 വീതം, രാജസ്ഥാൻ -4, ഉത്തർപ്രദേശ് -2, ഹരിയാന, മഹാരാഷ്ട്ര, അസം, ബിഹാർ, പഞ്ചാബ്, കർണാടക, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽനിന്നാണ് മുഴുവൻ സ്കോറും നേടിയ മറ്റുള്ളവർ.
രണ്ടു ഘട്ടങ്ങളിലെയും പരീക്ഷകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഉയർന്ന എൻ.ടി.എ സ്കോർ അടിസ്ഥാനമാക്കിയാണ് റാങ്ക് തീരുമാനിക്കുന്നത്. പരീക്ഷക്ക് ലഭിച്ച മാർക്ക് ശതമാനം ആയിരിക്കില്ല എൻ.ടി.എ സ്കോർ എന്നും പരീക്ഷ ഏജൻസി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.