ജെ.ഇ.ഇ മെയിൻ: ഏപ്രിൽ, മേയ് പരീക്ഷകൾക്ക് ഓൺലൈൻ അപേക്ഷ ഏപ്രിൽ നാലുവരെ
text_fieldsന്യൂഡൽഹി: നാഷനൽ ടെസ്റ്റിങ് ഏജൻസി മൂന്നാംഘട്ടം ഏപ്രിൽ 27-30 വരെ നടത്തുന്ന ജെ.ഇ.ഇ മെയിൻ 2021 (ബി.ഇ/ബി.ടെക് പേപ്പർ I) പരീക്ഷ അപേക്ഷ ഓൺലൈനായി ഏപ്രിൽ നാലുവരെ സമർപ്പിക്കാം.
ഫീസ് അടക്കുന്നതിന് ഏപ്രിൽ അഞ്ചുവരെ സമയമുണ്ട്. വിവരങ്ങൾ www.nta.ac.in, www.jeemain.nta.nic.in വെബ്സൈറ്റുകളിൽ. നാലാംഘട്ടം ജെ.ഇ.ഇ മെയിൻ പരീക്ഷ മേയ് 24-28 വരെ തീയതികളിൽ നടക്കും. ബി.ഇ/ബി.ടെക്, ബി.ആർക്, ബി.പ്ലാനിങ് കോഴ്സുകളിൽ പ്രവേശനത്തിനായുള്ള പേപ്പർ ഒന്നും രണ്ടും ഈ ഘട്ടത്തിലുണ്ടാവും.
ഏപ്രിൽ/മേയ് സെഷനിലെ പരീക്ഷകൾക്കായി നേരത്തേ അപേക്ഷിച്ചിട്ടുള്ളവർക്ക് മാറ്റങ്ങൾ വരുത്തി പരിഷ്കരിക്കുന്നതിന് ഏപ്രിൽ 4 നാലുവരെ സൗകര്യം ലഭിക്കും. വിവരങ്ങൾ www.nta.ac.inൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.