ജെ.ഇ.ഇ മെയിൻ: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
text_fieldsന്യൂഡൽഹി: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടികൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ടികൾ), കേന്ദ്ര ധനസഹായത്തോടെ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ (സി.എഫ്.ടി.ഐകൾ) 2020 അധ്യയന വർഷം നടത്തുന്ന ബി.ഇ/ബി.ടെക്/ബി.ആർക്, ബി.പ്ലാനിങ് െറഗുലർ കോഴ്സുകളിലേക്ക് ജോയൻറ് എൻട്രൻസ് എക്സാമിേനഷൻ (ജെ.ഇ.ഇ) മെയിൻ ആദ്യപരീക്ഷ ജനുവരി ആറു മുതൽ 11 വരെ ദേശീയ തലത്തിൽ നടത്തും.
നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ആഭിമുഖ്യത്തിലാണ് പരീക്ഷ. ഓൺലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ രണ്ടു മുതൽ 30 വരെ സ്വീകരിക്കും. പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ 75 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചവർക്കും അവസാനവർഷ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. പട്ടികജാതി/വർഗ വിദ്യാർഥികൾക്ക് 65 ശതമാനം മതി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ചെങ്ങന്നൂർ, മൂവാറ്റുപുഴ, എറണാകളും, കോതമംഗലം, അങ്കമാലി, ഇടുക്കി, കാഞ്ഞിരപ്പള്ളി, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിേക്കാട്, കണ്ണുർ, കാസർകോട് എന്നിവ പരീക്ഷ കേന്ദ്രങ്ങളാണ്. അഡ്മിഷൻ കാർഡ് ഡിസംബർ ആറു മുതൽ ഡൗൺലോഡ് ചെയ്യാം. പരീക്ഷഫലം ജനുവരി 31ന് പ്രസിദ്ധപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്ക് www.nta.ac.in, www.jeemain.nic.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.