ജെ.ഇ.ഇ(JEE) മെയിൻ ഫലം പ്രസിദ്ധീകരിച്ചു; അഡ്വാൻസിഡിനുള്ള കട്ട് ഒാഫ് അറിയാം
text_fieldsന്യൂഡൽഹി: സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനപരീക്ഷ ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻ- ജെ.ഇ.ഇ(JEE) മെയിൻ ഫലം പ്രസിദ്ധീകരിച്ചു. ദേശിയ തലത്തിലെ ഒന്നാം റാങ്കിന് 18 അവകാശികളുണ്ട്. വ്യക്തിഗത സ്കോർ വെബ്ൈസറ്റിൽ പരിശോധിക്കാനാകും.
കട്ട് ഒാഫ് മാർക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻനിര സ്ഥാപനങ്ങളിലേക്കുള്ള ജെ.ഇ.ഇ അഡ്വാൻസിഡിന് രജിസ്റ്റർ ചെയ്യാനുള്ള കട്ട് ഒാഫ് 87.8992241 ആണ്. കഴിഞ്ഞ വർഷം ഇത് 90.3765335 ആയിരുന്നു. ജെ.ഇ.ഇ അഡ്വാൻസ്ഡിന് രജിസ്റ്റർ ചെയ്യാൻ 2.5 ലക്ഷം വിദ്യാർഥികൾ യോഗ്യത നേടിയിട്ടുണ്ട്. 9.34 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
https://jeemain.nta.nic.in/ , https://ntaresults.nic.in/ എന്നീ സൈറ്റുകളിൽ സ്കോർ അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.