ജെ.ഇ.ഇ മെയിന്‍ നാലാം സെഷൻ അഡിമിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു; ഡൗൺലോഡ് ചെയ്യേണ്ടത് ഇങ്ങനെ
text_fieldsന്യൂഡല്‍ഹി: എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജോയിൻറ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ മെയിൻ (ജെ.ഇ.ഇ മെയിന്‍) നാലാം സെഷൻ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. രാജ്യത്തെ പ്രമുഖ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയ്നിന്‍റെ അവസാന സെഷനാണിത്. ആഗസ്റ്റ് 26, 27, 31, സെപ്തംബർ ഒന്ന്, രണ്ട് എന്നീ തിയതികളിലാണ് പരീക്ഷകൾ നടക്കുക.
നാഷനൽ ടെസ്റ്റിങ് ഏജന്‍സിയാണ് (എൻ.ടി.എ) പരീക്ഷ നടത്തുന്നത്. https://jeemain.nta.nic.in/ എന്ന വെബ്‌സൈറ്റില്‍ നിന്ന് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഇത്തവണ 7.32 ലക്ഷം വിദ്യാർഥികളാണ് പരീക്ഷയെഴുതാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രാജ്യത്തിനകത്തും പുറത്തുമായി 334 നഗരങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. 12 കേന്ദ്രങ്ങളാണ് രാജ്യത്തിന് പുറത്ത് നിന്നുള്ളത്. ദുബൈ, മസ്ക്കറ്റ്, റിയാദ്, ഷാർജ, ദോഹ, കുവൈത്ത്, ബഹറൈൻ, കൊളംബോ, കാഠ്മണ്ഡു, ക്വാലാലംപൂർ, ലാഗോസ്, സിംഗപ്പൂർ എന്നിവിടങ്ങളിലാണ് രാജ്യത്തിന് പുറത്തെ പരീക്ഷ കേന്ദ്രങ്ങൾ.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ഇങ്ങനെ
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനായി ആദ്യം വെബ്സൈറ്റ് സന്ദർശിക്കണം. തുടർന്ന് JEE Main admit card എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശേഷം രജിസ്ട്രേഷൻ വിവരങ്ങൾ നൽകിയാൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡ് പ്രിന്‍റെടുത്ത് സൂക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.