ജെ.എൻ.യുവിൽ പ്രബന്ധങ്ങൾ ഒാൺലൈനായി സ്വീകരിക്കും
text_fieldsന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ എം.ഫിൽ, എം.ടെക്, പി.എച്ച്.ഡി വിദ്യാർഥികളിൽ നിന്ന് പ്രബന്ധങ്ങൾ ഒാൺലൈനായി സ്വീകരിക്കാൻ തീരുമാനം. പി.ഡി.എഫ് രൂപത്തിൽ ഇവ സമർപ്പിക്കാം.
തീസീസ് സമർപ്പണത്തിെൻറ മാതൃകാ ക്രമങ്ങളിൽ ഇളവുവരുത്താനും യൂനിവേഴ്സിറ്റി തീരുമാനിച്ചിട്ടുണ്ട്. സൂപ്പർ വൈസറുടെ അനുമതി പത്രം, വിദ്യാർഥിയുടെ സത്യവാങ്ങ്മൂലം, തീസീസ് സമർപ്പിക്കാനുള്ള ശുപാർശക്കത്ത് എന്നിവയുണ്ടെങ്കിൽ ഒാൺലൈനായി പ്രബന്ധം അവതരിപ്പിക്കാം.
‘മനുഷ്യരുെട ഇടപെടൽ കുറച്ചും ഗവേഷകരുടെ സൗകര്യം പരിഗണിച്ചുമാണ് പുതിയ മാറ്റങ്ങൾ സർവ്വകലാശാല വരുത്തിയതെന്ന്’ വൈസ് ചാൻസിലർ ജഗദീശ് കുമാർ സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. പുതിയ നീക്കത്തിലൂടെ വിദ്യാർഥികൾക്ക് യഥാസമയം ഗവേഷണം പുർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.