സൈബർ ഫോറൻസിക്സിൽ തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ കോഴ്സ്; അപേക്ഷ ക്ഷണിച്ചു
text_fieldsഐ. എച്ച്. ആർ. ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിങ് കോളജിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്സ് ആൻഡ് സെക്യൂരിറ്റി (ആറു മാസം)കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി-ടെക്, എം. ടെക്, ഡിഗ്രി, എം.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.സി.എ യോഗ്യതയുള്ളവർക്കും അവസാനവർഷ പരീക്ഷ എഴുതിയിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി 50 വയസ്സ്.
അവസാന സെമെസ്റ്റർ/വർഷം വരെയുള്ള പരീക്ഷയുടെ ഒറിജിനൽ മാർക്ക് ലിസ്റ്റുകൾ പ്രവേശന തീയതിയിൽ അപേക്ഷകർ ഹാജരാക്കണം. ജനറൽ വിഭാഗത്തിന് 150 രൂപയും സംവരണ വിഭാഗക്കാർക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷാഫീസ് ഡി.ഡി ആയോ ഓൺലൈൻ പേയ്മെന്‍റ് മുഖേനയോ നൽകാം.
അപേക്ഷ ഫോറം www.ihrd.ac.in, www.cek.ac.in തുടങ്ങിയ വെബ്സൈറ്റുകളിൽ ലഭ്യമാണ്. താൽപര്യമുള്ളവർ പ്രിൻസിപ്പൽ, കോളജ് ഓഫ് എഞ്ചിനീയറിങ്, കല്ലൂപ്പാറ, കടമൻകുളം പി.ഒ തിരുവല്ല-689583 എന്ന വിലാസത്തിൽ ജൂൺ 15നകം അപേക്ഷകൾ സമർപ്പിക്കണം.
ഫോൺ :0469-2677890,8547005034.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.