ജൂനിയർ ഇന്റലിജൻസ് ഓഫിസർ (ടെക്നിക്കൽ): 797 ഒഴിവുകൾ
text_fieldsകേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ജൂനിയർ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ്-2 (ടെക്നിക്കൽ) തസ്തികയിലേക്ക് 23 വരെ അപേക്ഷിക്കാം. ഒഴിവുകൾ 797 (ജനറൽ 325, ഇ.ഡബ്ല്യു.എസ് 79, ഒ.ബി.സി 215, എസ്.സി 119, എസ്.ടി 59). ശമ്പളം 25500-81100. അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം സ്പെഷൽ സെക്യൂരിറ്റി അലവൻസായി ലഭിക്കും.
യോഗ്യത: ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ (ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇ.ഡി/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഐ.ടി/കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്) അല്ലെങ്കിൽ ബി.എസ്സി (ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്/ഫിസിക്സ്/മാത്തമാറ്റിക്സ്) അല്ലെങ്കിൽ ബി.സി.എ. പ്രായം 18-27.
നിയമാനുസൃത ഇളവുണ്ട്. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല. റിക്രൂട്ട്മെന്റ് പ്രോസസിങ് ചാർജ് 450 രൂപ. ഇ.ഡബ്ല്യു.എസ്, ഒ.ബി.സി വിഭാഗങ്ങളിൽപെടുന്ന പുരുഷന്മാർ പരീക്ഷഫീസായി 50 രൂപകൂടി അടക്കേണ്ടതുണ്ട്. വിജ്ഞാപനം www.mha.gov.in ൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.