കെ ടെറ്റ്: അപേക്ഷ 27വരെ
text_fieldsതിരുവനന്തപുരം: എൽ.പി, യു.പി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷൽ വിഭാഗം (ഭാഷാ-യു.പി തലം വരെ/ സ്പെഷൽ വിഷയങ്ങൾ-ഹൈസ്കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷ (കെ ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ ഡിസംബർ 28നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകൾ ഡിസംബർ 29നും വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഓൺലൈൻ അപേക്ഷയും ഫീസും https://ktet.kerala.gov.in വഴി നവംബർ 27 വരെ സമർപ്പിക്കാം.
ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/എസ്.ടി/പി.എച്ച്/ബ്ലൈൻഡ് വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം. പ്രോസ്പെക്ടസ്, ഓൺലൈൻ രജിസ്ട്രേഷനുള്ള മാർഗനിർദേശങ്ങൾ എന്നിവ https://ktet.kerala.gov.in, www.keralapareekshabhavan.in ൽ ലഭ്യമാണ്. ഹാൾടിക്കറ്റ് ഡിസംബർ 19 മുതൽ ഡൗൺലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.