കണ്ണൂർ സർവകലാശാല ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാലക്കു കീഴിലെ ഗവ., എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ ഏകജാലക സംവിധാനം വഴിയുള്ള ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജനറൽ, റിസർവേഷൻ, കമ്യൂണിറ്റി, മാനേജ്മെൻറ്, സ്പോർട്സ് േക്വാട്ടകൾ ഉൾപ്പെടെയുള്ള സീറ്റുകളിലേക്കും അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ ആഗസ്റ്റ് 31ന് അവസാനിക്കും. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
കമ്യൂണിറ്റി, മാനേജ്മെൻറ്, സ്പോർട്സ് േക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈൻ അപേക്ഷയുടെ പ്രിൻറൗട്ടും ആവശ്യമായ രേഖകളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.
വെയ്റ്റേജ്/സംവരണാനുകൂല്യം ആവശ്യമുള്ള വിദ്യാർഥികൾ ഈ വിവരങ്ങൾ ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം. അല്ലാത്ത പക്ഷം അഡ്മിഷൻ സമയത്ത് പ്രസ്തുത രേഖകൾ ഹാജരാക്കിയാലും ആനുകൂല്യം ലഭിക്കില്ല.
വിദ്യാർഥികള്‍ക്ക് 20 ഓപ്ഷൻ വരെ സെലക്ട് ചെയ്യാം. കോളജുകളെ സംബന്ധിക്കുന്ന വിവരങ്ങൾ (ദൂരം, ഹോസ്റ്റല്‍ സൗകര്യം മുതലായവ) അതത് കോളജുകളുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അത് പരിശോധിച്ചതിനുശേഷം മാത്രം കോളജുകള്‍ തിരഞ്ഞെടുക്കണം.
ഓപ്ഷന്‍ കൊടുത്ത കോളജുകളിലേക്ക് അലോട്ട്മെൻറ് ലഭിക്കുകയാണെങ്കിൽ നിര്‍ബന്ധമായും പ്രവേശനം നേടണം. അല്ലാത്തപക്ഷം തുടര്‍ന്നുവരുന്ന അലോട്ട്മെൻറിൽ പരിഗണിക്കില്ല. പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളും കോഴ്സുകളും മാത്രം തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഓണ്‍ലൈൻ രജിസ്ട്രേഷനുശേഷം അപേക്ഷയുടെ പ്രിൻറൗട്ട് കോളജുകളിലേക്കോ സർവകലാശാലയിലേക്കോ അയക്കേണ്ട. അപേക്ഷയുടെ പ്രിൻറൗട്ടും ഫീസടച്ചതിെൻറ രസീതും പ്രവേശനസമയത്ത് അതത് കോളജുകളിൽ ഹാജരാക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷൻ ഫീസ് 420 രൂപയാണ് (എസ്.സി, എസ്.ടി വിഭാഗത്തിന് 250). ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും SBI e-pay മുഖാന്തരം അടക്കണം. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഡി.ഡി, ചെക്ക്, മറ്റു ചലാനുകള്‍ തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ഫീസ് അടച്ച ചലാൻ നിർബന്ധമായും സൂക്ഷിക്കണം.
അലോട്ട്മെൻറ് തീയതി, കോളജുകളില്‍ അഡ്മിഷൻ എടുക്കേണ്ട തീയതി തുടങ്ങിയവ അതത് സമയങ്ങളില്‍ സർവകലാശാല വെബ്സൈറ്റിലൂടെയും വാർത്തക്കുറിപ്പിലൂടെയും അറിയിക്കും. ഫോൺ: 0497 2715261, 7356948230.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.