കെ.എ.എസ് മാതൃകയിൽ കെ.ഇ.എസിന് ശിപാർശ
text_fieldsതിരുവനന്തപുരം: നിർദിഷ്ട കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) മാതൃകയിൽ വി ദ്യാഭ്യാസരംഗത്ത് കേരള എജുക്കേഷൻ സർവിസിനും (കെ.ഇ.എസ്) വിദഗ്ധസമിതി ശിപാർശ ചെയ് തു.
വിദ്യാഭ്യാസരംഗത്ത് അക്കാദമിക് മികവും ഭരണപരവുമായ രംഗങ്ങളിൽ സർഗാത്മ കമായും കാര്യക്ഷമമായും ഇടപെടാൻ സ്കൂളിനെയും കുട്ടികളെയും അറിഞ്ഞിരിക്കണമെന്ന കാ ഴ്ചപ്പാടിെൻറ അടിസ്ഥാനത്തിലാണ് ഇൗ ശിപാർശ. അക്കാദമിക മോണിറ്ററിങ് നടത്താൻ ക്ലാ സ് മുറി അനുഭവം ഉണ്ടായിരിക്കണമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു. മറ്റ് പ്രധാന ശ ിപാർശകൾ:
• മൂന്ന് വയസ്സുമുതൽ സ്കൂൾ പ്രവേശന പ്രായം വരെ പ്രീ സ്കൂളിങ് സൗകര്യം ഒരുക്കണം
•പ്രീ സ്കൂളിങ്ങിന് ഏകോപിത രൂപം വേണം
•അംഗീകാരമില്ലാത്ത പ്രീ സ്കൂൾ അധ്യാപകപരിശീലന കേന്ദ്രങ്ങൾക്കെതിരെ നടപടി
•പ്രീ സ്കൂളിനായി നയവും നിയമവും െറഗുലേറ്ററി സംവിധാനവും
•സ്കൂൾ മിനിസ്റ്റീരിയൽ ജീവനക്കാരും ഒാഫിസും ഏകോപിത സ്കൂൾ സംവിധാനത്തിെൻറ ഭാഗം
•ഡയറക്ടറേറ്റുകൾ ഏകോപിപ്പിക്കുേമ്പാൾ മിനിസ്റ്റീരിയൽ ജീവനക്കാരെ പുനർവിന്യസിക്കണം
•ജീവനക്കാർ സർവിസിൽ പ്രവേശിക്കുേമ്പാൾ ഇൻഡക്ഷൻ ട്രെയിനിങ്
•ജില്ല ഒാഫിസായ ജെ.ഡി.എസ്.ഇയിൽ ലീഗൽ സെൽ
•എ.ഇ.ഒ, ഡി.ഇ.ഒ തസ്തികകൾ ഇല്ലാതാകും;
ഡി.ഡി.ഇ തസ്തികകളും ആർ.ഡി.ഡി, എ.ഡി ഒാഫിസുകളും നിലവിലുള്ള രീതിയിൽ തുടരില്ല.
•ഹയർ സെക്കൻഡറി ലാബ് അസിസ്റ്റൻറുമാരെ ഏകോപിത സ്കൂളിൽ ലാബ് ജീവനക്കാരാക്കാം
• അഞ്ച് മുതൽ ഏഴ് വരെയുള്ള പ്രൈമറിതലത്തിലും കായിക അധ്യാപക സേവനം
•അഞ്ച് മുതൽ 12 വരെ ക്ലാസുകൾക്ക് കലാഅധ്യാപക സേവനം
•സെക്കൻഡറി തലത്തിൽ പൊതുലൈബ്രറിയും ലൈബ്രേറിയെൻറ സേവനവും
•പുതുതായി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എജുക്കേഷനൽ ടെക്നോളജി(െഎ.ഇ.ടി.കെ), വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനുള്ള സ്ഥാപനം.
•അധ്യാപകപരിശീലനത്തിനായി ഭാഷാവിഷയങ്ങൾക്കടക്കം പരീക്ഷാഭവൻ ഉൾപ്പെടെ നടത്തുന്ന പരീക്ഷകൾ തുടരേണ്ടതില്ല. അത്തരം സർട്ടിഫിക്കറ്റുകൾ അധ്യാപനയോഗ്യത സർട്ടിഫിക്കറ്റുകളായി ഭാവിയിൽ പരിഗണിക്കേണ്ടതില്ല.
•ബി.എഡിനുള്ള പാഠ്യപദ്ധതി തയാറാക്കുന്ന സർവകലാശാലകൾ എസ്.സി.ഇ.ആർ.ടി.യുമായി കൂടിയാലോചന നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.