കീം: പ്രത്യേക സംവരണത്തിന് അപേക്ഷിക്കാം
text_fieldsതിരുവനന്തപുരം: സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ നിശ്ചിത ശതമാനം കമ്യൂണിറ്റി/ രജിസ്റ്റേർഡ് ട്രസ്റ്റ് ക്വോട്ട സീറ്റുകളിലേക്കും സംസ്ഥാനത്തെ കോഓപറേറ്റിവ് അക്കാദമി ഓഫ് പ്രഫഷനൽ എജുക്കേഷന്‍ (കേപ്പ്) കീഴിലുള്ള സർക്കാർ കോസ്റ്റ് ഷെയറിങ് എൻജിനീയറിങ് കോളജുകളിലെ കോഴ്സുകളിൽ, സഹകരണ വകുപ്പിലെ ജീവനക്കാരുടെയും രജിസ്ട്രാർ ഓഫ് കോഓപറേറ്റിവ് സൊസൈറ്റിക്ക് കീഴിലുള്ള സഹകരണ സൊസൈറ്റികൾ/ ബാങ്കുകൾ/ മറ്റു സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാരുടെയും ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും മക്കൾക്കായി നീക്കിവെച്ച അഞ്ചു ശതമാനം സീറ്റുകളിലേക്കും സംസ്ഥാന പ്രവേശനപരീക്ഷ കമീഷണർ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽനിന്ന് യോഗ്യരായ വിദ്യാർഥികളെ കേന്ദ്രീകൃത അലോട്ട്മെന്റിലൂടെ അലോട്ട് ചെയ്യും.
കമ്യൂണിറ്റി/ രജിസ്റ്റേർഡ് സൊസൈറ്റി/ രജിസ്റ്റേർഡ് ട്രസ്റ്റ് ക്വോട്ട സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ പ്രവേശനപരീക്ഷ കമീഷണറുടെ www.cee.kerala.gov.in ലെ ‘KEAM 2024 Candidate Portal’ ലിങ്കിലൂടെ ഹോം പേജിൽ പ്രവേശിച്ച് ‘Community Quota Proforma’ എന്ന മെനു ക്ലിക്ക് ചെയ്ത് കോളജ് സെലക്ട് ചെയ്യുമ്പോൾ ലഭ്യമാകുന്ന പ്രഫോർമയുടെ പ്രിന്റൗട്ട് എടുത്ത് ഒപ്പിട്ടശേഷം, ആവശ്യമായ രേഖകൾ സഹിതം ആഗസ്റ്റ് 13ന് വൈകീട്ട് നാലിന് മുമ്പ് അതത് കോളജ് അധികൃതരുടെ മുമ്പാകെ ഹാജരാകണം.
കോളജുകളുടെ തരംതിരിച്ചുള്ള ലിസ്റ്റ്, മറ്റ് വിവരങ്ങൾ എന്നിവക്ക് പ്രവേശനപരീക്ഷാ കമീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.