എൻജി., ഫാർമസി, ആർകിടെക്ചർ പ്രവേശന പരീക്ഷാഫലം; റാങ്ക് പട്ടികയിൽ ഇടംപിടിച്ച് 24,143 പെൺകുട്ടികൾ, 23,486 ആൺകുട്ടികളും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷഫലം പ്രഖ്യാപിച്ചപ്പോൾ എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകൾ മുന്നിൽ.
35,244 പെൺകുട്ടികളും 38,733 ആൺകുട്ടികളും ഉൾപ്പെടെ 73,977പേർ പരീക്ഷ എഴുതി. ഇതിൽ 51,031പേർ യോഗ്യത നേടി. ഇതിൽ 25,920 പെൺകുട്ടികളും 25,111 ആൺകുട്ടികളും ഉൾപ്പെടും.
47,629പേരാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ 24,143 പെൺകുട്ടികളും 23,486 ആൺകുട്ടികളും ഉൾപ്പെടും.
കേരള ഹയർസെക്കൻഡറിയിൽനിന്ന് 32,180 പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടു. ഇതിൽ 2112 പേർ ആദ്യ 5000 റാങ്കിനുള്ളിലും ഇടം നേടി.
സി.ബി.എസ്.ഇയിൽനിന്ന് 13,841 പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടു. 2602പേരാണ് ഇതിൽ ആദ്യ 5000 റാങ്കിൽ ഉൾപ്പെട്ടത്. ഐ.എസ്.സി.ഇയിൽനിന്ന് 1144 പേരും മറ്റുള്ളവയിൽനിന്ന് 464പേരും റാങ്ക് പട്ടികയിൽ ഇടംപിടിച്ചു. ഇതിൽ യഥാക്രമം 242 പേരും 44 പേരും ആദ്യ 5000 റാങ്കിൽ ഉൾപ്പെട്ടു.
റാങ്ക് പട്ടിക ജില്ല തിരിച്ച് കണക്കുകൾ
തിരുവനന്തപുരം 5834
കൊല്ലം 4823
പത്തനംതിട്ട 1707
ആലപ്പുഴ 2911
കോട്ടയം 2720
ഇടുക്കി 936
എറണാകുളം 5512
തൃശൂർ 4897
പാലക്കാട് 2933
മലപ്പുറം 4604
കോഴിക്കോട് 4480
വയനാട് 714
കണ്ണൂർ 3764
കാസർകോട് 1222
മറ്റുള്ളവ 569
സംസ്ഥാനത്തെ 418 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തിയത്. കൂടാതെ ന്യൂഡൽഹി, മുംബൈ, ദുബൈ എന്നിവിടങ്ങളിലും പരീക്ഷ സെന്‍ററുകളുണ്ടായിരുന്നു.
ആദ്യ റാങ്കുകാർ
എൻജിനീയറിങ്
1. ഫായിസ് ഹാഷിം(തൃശൂർ)
2. ഹരിശങ്കർ എം(കോട്ടയം)
3. നയൻ കിഷോർ നായർ(കൊല്ലം)
എൻജിനീയറിങ് (എസ്.സി വിഭാഗം)
1. അമ്മു ബി. (തൃശൂർ)
2. അക്ഷയ് നാരായൺ (മലപ്പുറം)
എൻജിനീയറിങ് (എസ്.ടി വിഭാഗം)
1. ജൊനാഥൻ എസ്. ഡാനിയേൽ (എറണാകുളം)
2. ശബരീനാഥ് എസ് (എറണാകുളം)
ഫാർമസി
1. ഫാരിസ് അബ്ദുൽ നാസർ കല്ലായിൽ (തൃശൂർ)
2. തേജസ്വി വിനോദ് (കണ്ണൂർ)
3. അക്ഷര ആനന്ദ് (പത്തനംതിട്ട)
ആർക്കിടെക്ചർ
1. തേജസ് ജോസഫ് (കണ്ണൂർ)
2. അമ്രീൻ(കോഴിക്കോട്)
3. ആദിനാഥ് ചന്ദ്ര (തൃശൂർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.