കീം 2023: സർട്ടിഫിക്കറ്റുകളിലെ പിഴവ് തിരുത്താൻ അവസരം
text_fieldsതിരുവനന്തപുരം: 2023-24 വർഷത്തെ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ അപേക്ഷയോടൊപ്പം നൽകിയ സർട്ടിഫിക്കറ്റുകളിലെ പിഴവുകൾ തിരുത്താനും അർഹമായ സംവരണം/മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കാനാവശ്യമായ രേഖകൾ/ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാതിരിക്കുകയും ചെയ്തവർക്ക് ഒരു അവസരം കൂടി നൽകുന്നു.
വിദ്യാർഥികൾ www.cee.kerala.gov.in ലെ KEAM-2023 Candidate Portal ൽ അവരവരുടെ അപേക്ഷ നമ്പറും പാസ്വേഡും നൽകി ലോഗിൻ ചെയ്ത് പ്രൊഫൈൽ പേജ് പരിശോധിക്കണം. പുതുതായി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിന് വിദ്യാർഥികളുടെ പ്രൊഫൈൽ പേജിൽ ലഭ്യമായ Certificate for Category എന്ന ലിങ്കിലൂടെ ജൂലൈ 13ന് വൈകീട്ട് നാലുവരെ ആവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ സമർപ്പിക്കണം. വിശദവിവരം പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
കോഴ്സ് കൂട്ടിച്ചേർക്കാനുള്ള സമയം നീട്ടി
സംസ്ഥാനത്തെ പ്രഫഷനൽ ഡിഗ്രി കോഴ്സുകളിലേക്ക് 2023-24 അധ്യയന വർഷത്തെ പ്രവേശനത്തിനായി അപേക്ഷ നൽകിയതിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾ തെരഞ്ഞെടുക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് അവ കൂട്ടിച്ചേർക്കാനും നീറ്റ് യു.ജി സ്കോർ സമർപ്പിക്കാനുമുള്ള അവസരം ജൂലൈ 13ന് വൈകീട്ട് നാലുവരെ നീട്ടി. കീം 2023 മുഖേന എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി എന്നിവയിലേതെങ്കിലും കോഴ്സുകൾക്ക് ഇതിനോടകം ഓൺലൈനായി അപേക്ഷ നൽകിയവർക്ക് ആവശ്യമുള്ളപക്ഷം മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾ അപേക്ഷയിൽ കൂട്ടിച്ചേർക്കാം.
ഭിന്നശേഷിക്കാരുടെ ശാരീരിക പരിശോധന നാളെ
സംസ്ഥാനത്തെ ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റ് മുഖേന പുതുതായി അപേക്ഷിച്ച ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടാൻ അപേക്ഷ നൽകിയ വിദ്യാർഥികൾക്കായുള്ള മെഡിക്കൽ ബോർഡ് ജൂലൈ 11ന് രാവിലെ 10.30ന് തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫിസിൽ നടത്തും.
പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച സമയത്ത് ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷ നൽകാൻ വിട്ടുപോയ വിദ്യാർഥികൾക്കും പരിശോധനയിൽ പങ്കെടുക്കാം. അത്തരം വിദ്യാർഥികൾ മെഡിക്കൽ പരിശോധനയിൽ പങ്കെടുക്കുന്ന വിവരം ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ മുഖേന പ്രവേശന പരീക്ഷ കമീഷണറെ അറിയിക്കണം.
മെഡിക്കൽ ബോർഡിൽ പങ്കെടുക്കാത്ത വിദ്യാർഥികളെ കീം മുഖേനയുള്ള കോഴ്സുകളിലെ ഭിന്നശേഷി വിഭാഗം സീറ്റുകളിലെ അലോട്ട്മെന്റിനായി പരിഗണിക്കില്ല. ഹെൽപ് ലൈൻ നമ്പർ: 0471 2525300.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.