കീം: മെഡിക്കൽ താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: ഇക്കൊല്ലത്തെ മെഡിക്കൽ-അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി താൽക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷ സമർപ്പിച്ചവരിൽ നീറ്റ് (യു.ജി) 2022 ഫലം പ്രവേശന പരീക്ഷ കമീഷണർക്ക് നിശ്ചിത സമയത്തിനകം സമർപ്പിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് താൽക്കാലിക മെഡിക്കൽ റാങ്ക് ലിസ്റ്റ് തയാറാക്കിയത്.
പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. താൽക്കാലിക റാങ്ക് ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർഥികൾ പ്രവേശന പരീക്ഷ കമീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന 15.10.2022 ഉച്ചക്ക് 12 മണിക്കകം അറിയിക്കണം. സംസ്ഥാനത്തെ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അലോട്ട്മെന്‍റ് മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പ്രസിദ്ധീകരിച്ച അഖിലേന്ത്യാ ഷെഡ്യൂൾ അനുസരിച്ച് നടത്തും.
റാങ്ക് ലിസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അലോട്ട്മെന്‍റ് സംബന്ധിച്ച തുടർന്നുള്ള വിവരങ്ങൾക്കും വിദ്യാർഥികൾ പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റ് www.cee.kerala.gov.in നിരന്തരം സന്ദർശിക്കണം. വിശദമായ വിജ്ഞാപനത്തിന് പ്രവേശനപരീക്ഷ കമീഷണറുടെ വെബ്സൈറ്റ് കാണുക.
ഹെൽപ് ലൈൻ നമ്പർ: 04712525300.പ്രസിദ്ധീകരിച്ച താൽക്കാലിക ലിസ്റ്റിലെ ഒന്നാം റാങ്ക് 701 മാർക്കാണ്. ഇത് നീറ്റിൽ 47ാം റാങ്ക് ആണ്. നീറ്റിലെ ആദ്യ നൂറിൽ ഉൾപ്പെട്ട നാല് കുട്ടികളാണ് സംസ്ഥാന ലിസ്റ്റിൽ ഉള്ളത്. നീറ്റിലെ ആദ്യ 1000 ൽ 49 കുട്ടികളും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.