കീം: ഭിന്നശേഷി വിഭാഗക്കാരായ വിദ്യാർഥികൾക്ക് മെഡിക്കൽ പരിശോധന
text_fieldsതിരുവനന്തപുരം: 2020-21 വർഷത്തെ കേരള എൻജിനീയറിങ്/ആർക്കിടെക്ചർ/ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം-2020) പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കുള്ള സംസ്ഥാനതല മെഡിക്കൽ ബോർഡ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓൾഡ് ഓഡിറ്റോറിയത്തിൽ തിങ്കളാഴ്ച രാവിലെ പത്തിന് നടക്കും.
കോവിഡ് 19െൻറ പശ്ചാത്തലത്തിൽ ആഗസ്റ്റ് 26, 27, 28 തീയതികളിൽ സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളജുകളിൽ ശാരീരികക്ഷമത നിർണയിക്കുന്നതിനുള്ള മെഡിക്കൽ പരിശോധന നടത്തിയിരുന്നു. ഇതിെൻറ റിപ്പോർട്ട് പരിശോധിച്ച് വിദ്യാർഥികളുടെ അതാത് കോഴ്സുകളിലേക്കുള്ള പ്രവേശനയോഗ്യത തിങ്കളാഴ്ച തീരുമാനിക്കും.
മതിയായ കാരണത്താൽ ജില്ലതലത്തിൽ നടത്തിയ മെഡിക്കൽ ബോർഡിൽ പങ്കെടുക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് കാരണം ബോധിപ്പിക്കുന്ന രേഖയും ഭിന്നശേഷി തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളും സഹിതം സംസ്ഥാനതലത്തിൽ നടത്തുന്ന മെഡിക്കൽ ബോർഡിൽ പങ്കെടുക്കാം.
ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് ഇനിയൊരു മെഡിക്കൽ ബോർഡ് നടത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.