കീം: ഓൺലൈൻ അപേക്ഷ പരിശോധിക്കുന്നതിന് അവസരം
text_fieldsതിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ കേരള എൻജിനീയറിങ്,ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിന് അവസരം. പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ‘KEAM-2025 Candidate Portal’ എന്ന ലിങ്കിലെ പ്രൊഫൈൽ പേജിലെ അപേക്ഷയിൽ നൽകിയിരിക്കുന്ന ഫോട്ടോ, ഒപ്പ് എന്നിവയിലെ ന്യൂനതകൾ പ്രൊഫൈൽ പേജിൽ ലഭ്യമാക്കിയിരിക്കുന്ന ‘Memo details’ ക്ലിക്ക് ചെയ്ത് ശരിയായ ഫോട്ടോഗ്രാഫ്, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്ത് ഏപ്രിൽ എട്ടിന് വൈകീട്ട് അഞ്ചിനകം പരിഹരിക്കണം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 04712525300, 2332120, 2338487.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.