ഒാപ്ഷൻ രജിസ്ട്രേഷൻ ശ്രദ്ധിക്കാനേറെ
text_fieldsകേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ, െഡൻറൽ, ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, വെറ്ററിനറി സയൻസ്, അഗ്രികൾചർ, ഫിഷറീസ്, ഫോറസ്ട്രി ബിരുദ കോഴ്സുകളിലേക്കുള്ള ഒാപ്ഷൻ രജിസ്ട്രേഷൻ ജൂൺ അവസാന വാരം ആരംഭിക്കും. പ്രവേശന പരീക്ഷാ കമീഷണർ തയാറാക്കിയ റാങ്ക് ലിസ്റ്റിലുള്ളവർക്ക് കോളജ്, കോഴ്സ്, ബ്രാഞ്ച് ഒാപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. www.cee.kerala.gov.in ൽ ഇതിന് സൗകര്യം ലഭിക്കും.
‘കെ.ഇ.എ.എം 2018’ കാൻഡിഡേറ്റ് പോർട്ടൽ ലിങ്കിൽ റോൾ നമ്പർ, ആപ്ലിക്കേഷൻ നമ്പർ, പാസ്വേഡ് എന്നിവ ഉപയോഗിച്ച് ഒാപ്ഷൻ രജിസ്ട്രേഷൻ പേജിലേക്ക് കടക്കാം.
ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ പാസ്വേഡ് ഉൾപ്പെടെ ഇവയെല്ലാം രഹസ്യമായി സൂക്ഷിക്കണം. ഒാപ്ഷൻ രജിസ്ട്രേഷനുള്ള നിർദേശങ്ങൾ സ്ക്രീനിൽ തെളിയും. അതത് സ്ട്രീമിൽ അർഹതയുള്ള എല്ലാ ഒാപ്ഷനുകളും സ്ക്രീനിലുണ്ടാവും. താൽപര്യം അനുസരിച്ച് കോളജ്, കോഴ്സ്, ബ്രാഞ്ചുകൾ അടങ്ങിയ ഒാപ്ഷനുകൾ സമയബന്ധിതമായി മുൻഗണനാക്രമത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. നിർദേശാനുസരണം ഒാപ്ഷനുകൾ ക്രമപ്പെടുത്താം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
•അലോട്ട് ചെയ്താൽ സ്വീകരിക്കുമെന്ന് ഉറപ്പുള്ള കോളജുകളും കോഴ്സുകളും മാത്രം ഒാപ്ഷനിൽ ഉൾപ്പെടുത്തുക.
•അലോട്ട്മെൻറ് ലഭിച്ച സീറ്റിൽ ഫീസ് അടയ്ക്കാതിരുന്നാലോ അഡ്മിഷന് ഹാജരാകാതിരുന്നാലോ അലോട്ട്മെൻറ് നഷ്ടപ്പെടും. നിലവിലെ ഒാപ്ഷൻ റദ്ദാകും.
•നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് അടച്ച് അലോട്ട്മെൻറ് ഉറപ്പാക്കണം.
•ആവശ്യമായ എല്ലാ രേഖകളും പ്രവേശന സമയത്ത് പരിശോധനക്കായി ഹാജരാക്കണം.
•അലോട്ട്മെൻറ് ലഭിച്ച സീറ്റിൽ ഫീസ് അടച്ച് ആവശ്യമുള്ളപക്ഷം ഹയർ ഒാപ്ഷന് കാത്തിരിക്കാം.
•അലോട്ട് ചെയ്ത സീറ്റിൽ തൃപ്തരാണെങ്കിൽ മറ്റ് ഒാപ്ഷനുകൾ റദ്ദ് ചെയ്യാം.
•ഒാപ്ഷൻ രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ ആദ്യസീറ്റ് അലോട്ട്മെൻറിന് മുമ്പ് ട്രയൽ അലോട്ട്മെൻറ് നടത്തും. ലഭിക്കാവുന്ന കോളജ്, കോഴ്സ്, ബ്രാഞ്ച് സംബന്ധിച്ച മുന്നറിയിപ്പാണിത്.
•ഹയർ ഒാപ്ഷൻ വിനിയോഗിക്കുന്നവർ സീറ്റ് ലഭിച്ചാൽ അത് സ്വീകരിക്കണം. നേരത്തേ ലഭിച്ച അലോട്ട്മെൻറ് നഷ്ടപ്പെടും.
•ആദ്യ അലോട്ട്മെൻറ് ജൂൺ 30ന് നടക്കും. ഏകീകൃത ഒാൺലൈൻ കൗൺസലിങ് നടപടികളും അലോട്ട്മെൻറ് ഷെഡ്യൂളുകളും ഒൗദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in ൽ ലഭ്യമാകും.
•ഒാരോ അലോട്ട്മെൻറിന് ശേഷം അടുത്ത അലോട്ട്മെൻറിലേക്ക് പരിഗണിക്കപ്പെടുന്നതിനുള്ള ഒാൺലൈൻ ഒാപ്ഷൻ കൺഫർമേഷൻ നടത്താനും ഹയർ ഒാപ്ഷനുകൾ പുനഃക്രമീകരിക്കാനും റദ്ദാക്കാനുമൊക്കെ വിദ്യാർഥികൾക്ക് അവസരം ലഭിക്കും.
എൻജിനീയറിങ് ഒാപ്ഷനൊരുങ്ങുേമ്പാൾ
മെക്കാനിക്കൽ: യന്ത്ര സാമഗ്രികളുടെ രൂപകൽപന, ഉൽപാദനം, ഉപയോഗം, പ്രവർത്തനക്ഷമത ഉൾപ്പെടെ നൂതന യന്ത്രസാേങ്കതിക വിദ്യകളാണ് ഇൗ ബ്രാഞ്ചിലൂടെ പഠിക്കാവുന്നത്.
സിവിൽ: ബിൽഡിങ്, ബ്രിഡ്ജ്, ഹാർബർ ഡാം, റോഡ് മുതലായവയുടെ പ്ലാൻ ഡിസൈൻ, നിർമാണം, മെയിൻറനൻസ് മുതലായ സമഗ്ര പഠനമാണ് ഇൗ ബ്രാഞ്ചിൽ.
ആർക്കിടെക്ചർ: സിവിൽ എൻജിനീയറിങ്ങുമായി സാദൃശ്യമുണ്ടെങ്കിലും രൂപകൽപനയിലും ഭംഗിയിലും ഡെക്കറേഷനിലുമൊക്കെ പ്രത്യേക വൈദഗ്ധ്യം പകരുന്ന പ്രത്യേക പാഠ്യപദ്ധതിയാണിത്.
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്: കമ്പ്യൂട്ടർ നിർമാണം, പരിരക്ഷ, സോഫ്റ്റ്വെയർ വികസനം ഉൾപ്പെടെയുള്ള പഠനമാണ് ഇൗ ബ്രാഞ്ചിലുള്ളത്.
ഇൻഫർമേഷൻ ടെക്നോളജി: വിവര വിനിമയത്തിനാവശ്യമായ സോഫ്റ്റ്വെയർ വികസിപ്പിച്ചെടുക്കുക, ഡിജിറ്റൽ ഇലക്ട്രോണിക്സ് സേങ്കതങ്ങളെ ഉപയോഗിച്ച് വിവര വിനിമയം സുഗമമാക്കുക, നെറ്റ്വർക്കിങ്, വെബ് അധിഷ്ഠിത ആപ്ലിക്കേഷൻസ് വികസിപ്പിച്ചെടുക്കുക മുതലായ സാേങ്കതിക വിദ്യാഭ്യാസമാണ് ഇൗ ശാഖയിലൂടെ ലഭിക്കുക.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്:ഇലക്ട്രിക്കൽ കംേപാണൻറ്സ് ഡിസൈൻ, മാനുഫാക്ചർ, ടെസ്റ്റിങ്, ഇലക്ട്രിക്കൽ എനർജി ഉൽപാദനം, വിനിയോഗം, ഇലക്േട്രാണിക്സ്, കമ്യൂണിക്കേഷൻ മുതലായ വിഷയങ്ങൾ ഇൗ ബ്രാഞ്ചിൽ പഠിപ്പിക്കും.
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ: വാർത്തവിനിമയ ഉപകരണങ്ങളുടെ രൂപകൽപന ഉൽപാദനം, കമ്യൂണിക്കേഷൻ കൺട്രോൾ സിസ്റ്റത്തിലും മറ്റുമുള്ള ഇലക്ട്രോണിക്സ് ആപ്ലിക്കേഷൻ, ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ് മുതലായ വിഷയങ്ങൾ പഠിപ്പിക്കും.
ഏയ്റോനോട്ടിക്കൽ: എയർക്രാഫ്റ്റ്, മറ്റ് ബഹിരാകാശ വാഹനങ്ങളുടെ രൂപകൽപന, പരിരക്ഷ, വികസന സാധ്യതകൾ, മറ്റ് സാേങ്കതിക പരീക്ഷണങ്ങൾ ഉൾപ്പെട്ട ശാസ്ത്ര സാേങ്കതിക വിദ്യയാണ് ഇൗ ബ്രാഞ്ചിലൂടെ ലഭിക്കുക.
ബയോമെഡിക്കൽ: വൈദ്യചികിത്സക്ക് സഹായകമായ ജീവശാസ്ത്രാധിഷ്ഠിത സൂക്ഷ്മ ഉപകരണങ്ങളുടെ രൂപകൽപന, ഉൽപാദന പ്രക്രിയകൾക്കാവശ്യമായ സാേങ്കതിക പഠനമാണിത്.
ഇൻട്രുമെേൻറഷൻ കൺട്രോൾ: വ്യവസായ സംരംഭങ്ങൾക്കാവശ്യമായ ഉപകരണങ്ങളുടെ ഡിസൈൻ, കൺസ്ട്രക്ഷൻ, മെയിൻറനൻസ് മുതലായവ പഠിപ്പിക്കും. ഇൻസ്ട്രുമെേൻറഷൻ സിസ്റ്റെത്തപ്പറ്റി ഗവേഷണ പഠനവും ഉണ്ടാവും.
ഇൻഡസ്ട്രിയൽ: വ്യവസായ സംരംഭങ്ങൾക്കാവശ്യമായ ഉൽപാദന സൗകര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും പരമാവധി മാനവ വിഭവശേഷി വിനിയോഗം, മെഷിനറിയുടെ പരമാവധി ഉപയോഗം തുടങ്ങിയവയിൽ വൈദഗ്ധ്യം പകരും.
മെഡിക്കൽ: മെഡിക്കൽ ഉൽപാദനരംഗത്ത് ആവശ്യമായ ഉപകരണങ്ങൾ രൂപകൽപന ചെയ്യുക, രസതന്ത്രശാഖക്ക് അനുയോജ്യമായി യന്ത്രശാസ്ത്ര-സാേങ്കതികവിദ്യ പ്രയോജനപ്പെടുത്തുക അടക്കം സമഗ്ര വിഷയങ്ങളാണ് പാഠ്യപദ്ധതിയിലുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.