കീം ഒാപ്ഷനുകളിൽ മാറ്റം വരുത്താം
text_fieldsആദ്യ അലോട്ട്മെൻറിൽപ്പെടാത്ത കോളജുകളിലേക്കും കോഴ്സുകളിലേക്കും പുതിയ ഒാപ്ഷൻ നൽകാൻ കഴിയുമോ?
•ആദ്യ അലോട്ട്മെൻറിൽ ഉൾപ്പെടാത്ത കോളജുകളിലേക്കും കോഴ്സുകളിലേക്കും പുതിയ ഒാപ്ഷനുകൾ നൽകാൻ റാങ്ക്പട്ടികയിലുള്ളവർക്ക് അവസരം ലഭിക്കും. ഒാരോ അലോട്ട്മെൻറ് കഴിയുേമ്പാഴും ഒാപ്ഷനുകൾ പുനഃക്രമീകരിക്കാനും മുൻഗണനാക്രമത്തിൽ മാറ്റംവരുത്താനും കഴിയും. ഏതെങ്കിലും ഒാപ്ഷൻ ഒഴിവാക്കുന്നതിന് പൂജ്യം നൽകി സേവ് ചെയ്ത് അപ്ഡേറ്റ് ചെയ്യണം. ഒഴിവാക്കിയ ഒാപ്ഷൻ വീണ്ടും പരിഗണിക്കില്ല.
സംവരണക്രമം
പ്രഫഷനൽ ബിരുദ കോഴ്സുകളിലെ സീറ്റുകളിൽ പ്രവേശനത്തിനായുള്ള സംവരണക്രമം എങ്ങനെയാണ്?
•അഖിലേന്ത്യ േക്വാട്ട, ഇന്ത്യ ഗവൺമെൻറ് നോമിനേഷൻ, പ്രത്യേക സംവരണം, ശാരീരിക വൈകല്യമുള്ളവർ, മാനേജ്മെൻറ് േക്വാട്ട എന്നിവക്കായി നീക്കിവെച്ച സീറ്റുകൾ ഒഴികെ ശേഷിച്ച സീറ്റുകളിലെ പ്രവേശനത്തിന് സർക്കാർ നിർദേശാനുസരണം 60 ശതമാനം സ്റ്റേറ്റ് മെറിറ്റിലും 30 ശതമാനം സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കംനിൽക്കുന്ന വിഭാഗങ്ങൾക്കും (എസ്.ഇ.ബി.സി), 10 ശതമാനം പട്ടികജാതി/ വർഗക്കാർക്കായി വിഭജിച്ച് നൽകും. എസ്.ഇ.ബി.സി വിഭാഗത്തിൽ ഇൗഴവ ഒമ്പതു ശതമാനം, മുസ്ലിം എട്ടു ശതമാനം, മറ്റ് പിന്നാക്ക ഹിന്ദു മൂന്നു ശതമാനം, ലത്തീൻ കത്തോലിക്ക/ ആംഗ്ലോ ഇന്ത്യൻ മൂന്നു ശതമാനം, ധീവര രണ്ടു ശതമാനം, വിശ്വകർമ രണ്ടു ശതമാനം,കുശവൻ ഒരു ശതമാനം മറ്റു പിന്നാക്ക ക്രിസ്ത്യൻ ഒരു ശതമാനം, കുടുംബി ഒരു ശതമാനം എന്നിങ്ങനെയും പട്ടികജാതികാർക്ക് എട്ടുശതമാനം, പട്ടികവർഗകാർക്ക് രണ്ടു ശതമാനം എന്നിങ്ങനെയുമാണ് സംവരണം.
ട്യൂഷൻ ഫീസിളവ് ആനുകൂല്യം
എ.െഎ.സി.ടി.ഇയുടെ ട്യൂഷൻ ഫീസിളവ് പദ്ധതി ആനുകൂല്യം ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?
•എൻജിനീയറിങ് കോഴ്സുകൾക്ക് എ.െഎ.സി.ടി.ഇയുടെ നിർദേശാനുസരണമുള്ള ഫീസിളവ് പദ്ധതിയിലേക്ക് ഒാരോ കോഴ്സിലും ആകെ സീറ്റുകളുടെ അഞ്ചുശതമാനം അധികമായി പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തും. അതിനർഹരായ വിദ്യാർഥികളെ പ്രവേശനം അവസാനിപ്പിച്ചതിനു ശേഷം തെരഞ്ഞെടുക്കുന്നതാണ്.
വെറ്റിനറി കോളജിലെ ട്യൂഷൻഫീസ്വെറ്ററിനറി കോളജിൽ ബി.വി.എസ്.സി ആൻഡ് എ.എച്ച് കോഴ്സിൽ ട്യൂഷൻഫീസ് എത്രയാണ്?•വാർഷിക ട്യൂഷൻ ഫീസ് 19,800 രൂപയാണ്.സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജുകളിലെ അലോട്ട്മെൻറ് രീതി
കീം സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ പ്രവേശന പരീക്ഷ കമീഷണറുടെ അലോട്ട്മെൻറ് രീതി എങ്ങനെയാണ്?
•സർക്കാർ നിയന്ത്രിത സ്വാശ്രയ/എൻജിനീയറിങ് കോളജുകളിൽ 50 ശതമാനം സർക്കാർ മെറിറ്റ് സീറ്റുകളിലും 45 ശതമാനം മാനേജ്െമൻറ് സീറ്റുകളിലും അലോട്ട്മെൻറ് നടത്തും.
സി.എ.പി.ഇക്ക്(CAPE) കീഴിലെ സ്വാശ്രയ കോളജുകളിൽ 60 ശതമാനം മെറിറ്റ് സീറ്റുകൾ, 35 ശതമാനം മാനേജ്മെൻറ് സീറ്റുകൾ, സെൻറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന് കീഴിൽ തൊടുപുഴ, മുട്ടം യൂനിവേഴ്സിറ്റി കോളജ് ഒാഫ് എൻജിനീയറിങ്ങിൽ 95 ശതമാനം സീറ്റുകൾ, കാലിക്കറ്റ് വാഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ 100 ശതമാനം സീറ്റുകൾ, തിരുവനന്തപുരം പാപ്പനംകോട് ശ്രീചിത്തിര തിരുനാൾ കോളജ് ഒാഫ് എൻജിനീയറിങ്ങിൽ 50 ശതമാനം മെറിറ്റ് സീറ്റുകൾ, 35 ശതമാനം മാനേജ്മെൻറ് സീറ്റുകൾ.
പട്ടികജാതി/ വർഗക്കാരുടെ ഫീസ്
പട്ടികജാതി/ വർഗവിഭാഗങ്ങളിലെ വിദ്യാർഥികൾ അലോട്ട്മെൻറ് ലഭിക്കുന്നപക്ഷം ഫീസ് അടക്കേണ്ടതുണ്ടോ?
•അലോട്ട്മെൻറ് ലഭിക്കുന്ന എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങളിലെ ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികളും 1000 രൂപ ടോക്കൺ ഡെപ്പോസിറ്റായി അടച്ച് അലോട്ട്മെൻറ് ഉറപ്പാക്കണം.
ഫലം തടഞ്ഞുവെച്ചവരുടെ രജിസ്ട്രേഷൻപ്രവേശന പരീക്ഷ കമീഷണർ ഫലം തടഞ്ഞുവെച്ചിട്ടുള്ള വിദ്യാർഥികൾക്ക് ഒാപ്ഷൻ രജിസ്േട്രഷൻ നടത്താൻ കഴിയുമോ?•കഴിയും. എന്നാൽ, ഇൗ വിദ്യാർഥികൾ 26.6.2018 വൈകീട്ട് അഞ്ചുമണിക്ക് മുമ്പായി ഫലം പ്രസിദ്ധപ്പെടുത്തുന്നതിനാവശ്യമായ രേഖകൾ പ്രവേശന പരീക്ഷ കമീഷണർക്ക് സമർപ്പിക്കണം. അല്ലാത്തപക്ഷം അവരുെട ഒാപ്ഷനുകൾ അലോട്ട്മെൻറിനായി പരിഗണിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.