മെഡിക്കൽ പ്രവേശനം: ഗൗരി ശങ്കറും വൈഷ്ണ ജയവർധനനും ഒന്നും രണ്ടും റാങ്കുകാർ
text_fieldsതിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി നീറ്റ് -യു.ജി പരീക്ഷ അടിസ്ഥാനപ്പെടുത്തിയുള്ള കേരള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. നീറ്റ് പരീക്ഷയിൽ അഖിലേന്ത്യതലത്തിൽ 17ാം സ്ഥാനത്തായിരുന്ന ആലപ്പുഴ വെട്ടിയാർ തണൽ ഹൗസിൽ ഗൗരി ശങ്കറിനാണ് സംസ്ഥാനത്ത് ഒന്നാം റാങ്ക്. തൃശൂർ പെരിേങ്ങാട്ടുകര താന്നിയം പറയങ്ങാട്ടിൽ ഹൗസിൽ വൈഷ്ണ ജയവർധനൻ (നീറ്റ് റാങ്ക് 23) രണ്ടും പാല വ്യാപന ഹൗസിൽ ആർ.ആർ. കവിനേഷ് (നീറ്റ് 31) മൂന്നും റാങ്കുകൾ നേടി.
മലപ്പുറം ചെനക്കലങ്ങാടി 'സോപാന'ത്തിൽ പി. നിരുപമ നാലും എറണാകുളം ഇടപ്പള്ളി സ്കൈലൈൻ എമിനൻസിൽ ഭരത്നായർ അഞ്ചും വൈറ്റില തൈക്കൂടം 'ഹെവനി'ൽ ഭുവനേഷ് രമേശ് മേനോൻ ആറും റാങ്കുകൾ നേടി. കോഴിേക്കാട് കൂത്താളി കിഴക്കേപറമ്പിൽ പി. നിമിഷ ഏഴും മലപ്പുറം പാങ്ങ് ചന്തപ്പറമ്പ് വരിക്കോടൻ ഹൗസിൽ വി. അബ്ദുൽ ഷുക്കൂർ എട്ടും പെരിന്തൽമണ്ണ പൊന്ന്യാകുറിശി എലിക്കോട്ടിൽ ഹൗസിൽ ഹംദ റഹ്മാൻ ഒമ്പതും തമിഴ്നാട് വെല്ലൂർ ഡോ. അജോയ് മാത്യു വർഗീസിെൻറ മകൾ ഷെറിൽ സൂസൻ മാത്യു പത്തും റാങ്കുകൾ േനടി.
മലപ്പുറം കൊളത്തൂർ സരോവരത്തിൽ കെ.വി. രോഹിത് എസ്.സി വിഭാഗത്തിൽ ഒന്നും തിരുവനന്തപുരം ചെറ്റച്ചൽ ജെ.എൻ.വി ക്വാർേട്ടഴ്സിൽ എസ്. അനുരാഗ് സൗരവ് രണ്ടും റാങ്കുകൾ നേടി. എറണാകുളം പള്ളുരുത്തി നെല്ലിപ്പാലൂൽ ഹൗസിൽ ജോനാഥൻ ഡാനിയൽ എസ്.ടി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടി. 42059 പേരാണ് കേരള റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ 31722 പേർ പെൺകുട്ടികളും 10337 പേർ ആൺകുട്ടികളുമാണ്.
മെഡിക്കൽ; പ്രവേശന സമയക്രമം അഖിലേന്ത്യ ഷെഡ്യൂൾ പ്രസിദ്ധീകരിച്ച ശേഷം
തിരുവനന്തപുരം: മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനുള്ള േകരള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും പ്രവേശന ഷെഡ്യൂൾ അഖിലേന്ത്യ ഷെഡ്യൂൾ ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ പ്രസിദ്ധീകരിക്കൂ. അഖിലേന്ത്യ ക്വോട്ട സീറ്റുകളിൽ മുന്നാക്ക സംവരണത്തിന് ഏർപ്പെടുത്തിയ വരുമാന പരിധി സംബന്ധിച്ച് സുപ്രീംകോടതിയിൽ കേസുള്ളതിനാലാണ് അഖിലേന്ത്യ ഷെഡ്യൂൾ വൈകുന്നത്.
മെഡിക്കൽ, ആയൂർവേദ റാങ്ക് വിവരങ്ങൾ പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ കാൻഡിഡേറ്റ് പോർട്ടൽ വഴി അറിയാം. വിവിധ സംവരണത്തിന് അർഹരായവരുടെ താൽക്കാലിക കാറ്റഗറി പട്ടിക ഇൗമാസം 20നും അന്തിമ കാറ്റഗറി പട്ടിക 24നും പ്രസിദ്ധീകരിക്കും. ഇത്തവണ ആദ്യ പത്ത് റാങ്കുകാരിൽ അഞ്ച് പേർ ആൺകുട്ടികളും അഞ്ച് പേർ പെൺകുട്ടികളുമാണ്.
ആദ്യ നൂറിൽ 54 പേർ ആൺകുട്ടികളും 46 പേർ പെൺകുട്ടികളുമാണ്. ആദ്യ ആയിരം റാങ്കിൽ 560 പെൺകുട്ടികളും 440 ആൺകുട്ടികളുമാണുള്ളത്. റാങ്ക് പട്ടികയിൽ 42059 പേർ ഉള്ളതിൽ 37991 പേരാണ് എം.ബി.ബി.എസ്/ബി.ഡി.എസ്/ബി.എച്ച്.എം.എസ്/ബി.എ.എം.എസ്/ബി.യു.എം.എസ്/ബി.എസ്.എം.എസ് കോഴ്സുകളിലേക്ക് യോഗ്യത നേടിയത്. ഇതിൽ 28759 പേർ പെൺകുട്ടികളും 9232 പേർ ആൺകുട്ടികളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.