കീം: രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു
text_fieldsതിരുവനന്തപുരം: എൻജിനീയറിങ്, ഫാർമസി പ്രവേശനത്തിന് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കുകയും ഫീസ് ഒടുക്കുകയും ചെയ്ത വിദ്യാർഥികളും, ആദ്യ ഘട്ടത്തിൽ അലോട്ട്മെന്റ് ലഭിക്കാത്തവരും എൻജിനീയറിങ് , ഫാർമസി കോഴ്സുകളിൽ നിലവിലുള്ള ഹയർഓപ്ഷനുകൾ രണ്ടാം ഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നവരും www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിലെ ഹോം പേജിൽ പ്രവേശിച്ച് ‘കൺഫേം’ നൽകണം.
ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് ഹയർഓപ്ഷൻ പുനഃക്രമീകരിക്കുന്നതിനും/ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും, പുതുതായി ഉൾപ്പെടുത്തിയ കോളജ്/കോഴ്സ്/ആർക്കിടെക്ചർ കോഴ്സ് ഉൾപ്പെടെ പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനും ആഗസ്റ്റ് 16ന് രാത്രി 11.59 വരെയാണ് സമയം. ഒന്നാം ഘട്ടത്തിൽ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാതിരുന്ന അർഹരായ വിദ്യാർഥികൾക്കും പുതുതായി ഉൾപ്പെടുത്തിയ എൻജിനീയറിങ് കോഴ്സുകളിലേക്ക് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. എനജിനീയറിങ് കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ടം, ആർക്കിടെക്ചർ കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ടം താൽക്കാലിക അലോട്ട്മെന്റ് ആഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും. വിശദ വിവരങ്ങൾ www.cee.kerala.gov.in ൽ.
ബി.ആർക് പ്രവേശനം
തിരുവനന്തപുരം: ആർക്കിടെക്ചർ കോഴ്സിലേക്ക് (ബി.ആർക്-കീം 2024) പ്രവേശനത്തിന് അപേക്ഷിച്ചവരിൽ വിവിധ കാറ്റഗറി/കമ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.