സൂചന നൽകി ട്രയൽ അലോട്ട്മെൻറ്
text_fieldsഒാപ്ഷൻ രജിസ്ട്രേഷൻ ജൂൺ 29, വെള്ളിയാഴ്ച രാവിലെ 10ന് അവസാനിക്കാനിരിക്കെ ഇതിനകം ഒാപ്ഷൻ നൽകിയവർക്ക് സാധ്യതകളറിയാൻ ഇന്നലെ പ്രവേശന പരീക്ഷ കമീഷൻ പ്രസിദ്ധപ്പെടുത്തിയ ‘കീം’ ട്രയൽ അലോട്ട്മെൻറ് ഏറെ സഹായകമായി. ഒാപ്ഷൻ രജിസ്േട്രഷനും പുനഃക്രമീകരണത്തിനും 29ന് രാവിലെ 10 വരെയുള്ള സമയം നിർണായകമാണ്.
ഇൗ സമയപരിധിക്കുള്ളിൽ ഉയർന്ന റാങ്കുകാർ പുതുതായി ഒാപ്ഷൻ രജിസ്റ്റർ ചെയ്തുകൂടെന്നില്ല. നൽകിയിട്ടുള്ള ഒാപ്ഷനുകളിൽ പുനഃക്രമീകരണവും നടക്കാം. അങ്ങനെവന്നാൽ ഇപ്പോൾ പ്രസിദ്ധീകരിച്ച ട്രയൽ അലോട്ട്മെൻറിൽ ഏറെക്കുറെ മാറ്റംവരാനിടയുണ്ട്. എങ്കിലും അലോട്ട്മെൻറ് സാധ്യതകളെപ്പറ്റിയുള്ള സൂചനകൾ ട്രയൽ അലോട്ട്മെൻറിലൂടെ ലഭിക്കുന്നു. റാങ്കിൽ പിന്നിലുള്ളവർക്ക് മുന്നൊരുക്കങ്ങളെ വിലയിരുത്തലുകളോ ഇല്ലാതെ ഇഷ്ടപ്പെട്ട കോളജുകളും കോഴ്സും അടങ്ങിയ വളരെക്കുറച്ച് ഒാപ്ഷനുകൾ നൽകിയവർക്ക് ട്രയൽ അലോട്ട്മെൻറിൽ ലക്ഷ്യം കണ്ടെന്നുവരില്ല. അത്തരക്കാർക്ക് കൂടുതൽ ഒാപ്ഷനുകൾ കൂട്ടിച്ചേർക്കാനും ഒാപ്ഷനുകൾ പുനഃക്രമീകരിക്കാനും ട്രയൽ അലോട്ട്െമൻറ് ഉത്തേജകമാവും.
സംവരണ വിഭാഗങ്ങളിൽപ്പെടുന്നവർക്കും മെച്ചപ്പെട്ട കോളജുകളും കോഴ്സുകളും കൂട്ടിച്ചേർക്കാൻ ട്രയൽ അലോട്ട്മെൻറ് വിലയിരുത്താവുന്നതാണ്. ട്രയൽ അലോട്ട്മെൻറിലെ സൂചനകൾ വിലയിരുത്തി അലോട്ട്മെൻറ് ലഭിക്കാൻ സാധ്യതയുള്ള എത്ര ഒാപ്ഷനുകൾ വേണമെങ്കിലും ജൂൺ 29 രാവിലെ 10 മണിക്കകം കൂട്ടിച്ചേർക്കാനുംകൊടുത്ത ഒപ്ഷനുകൾ ട്രയലിൽ പോലും വരാത്ത സാഹചര്യത്തിൽ വേണ്ടാത്തത് ഒഴിവാക്കി പുതിയ ഒാപ്ഷനുകൾ പുനഃക്രമീകരിക്കാനും ഇൗ സമയപരിധി കരുതലോടെ പ്രയോജനപ്പെടുത്താവുന്നതാണ്.
ജൂൺ 29ന് രാവിലെ 10 കഴിഞ്ഞാൽപിന്നെ മാറ്റങ്ങൾ അനുവദിക്കില്ല. പുതിയ ഒാപ്ഷനുകൾ ചേർക്കാനും പറ്റില്ല. സമയ പരിധിക്കുള്ളിൽ കൊടുത്ത ഒാപ്ഷനുകൾ ലോക്ക് ചെയ്യപ്പെടും. അതിനാൽ ട്രയൽ അലോട്ട്മെൻറിെൻറ പശ്ചാത്തലത്തിൽ നിശ്ചിത സമയപരിധിക്കുള്ളിൽ പുതിയ ഒാപ്ഷനുകൾ കൂട്ടിച്ചേർക്കുകയോ ഒാപ്ഷനുകൾ പുനഃക്രമീകരിക്കുകയോ ചെയ്യേണ്ടതാണ്.
ചില കോഴ്സുകളുടെ ഫീസ് നിരക്കിൽ വ്യത്യാസങ്ങളുണ്ട്. ഒരേ കോഴ്സിന് വ്യത്യസ്ത സ്ഥാപനങ്ങളിൽ വ്യത്യസ്തമായ ഫീസ് നിരക്കുകൾ ഉള്ളത് ശ്രദ്ധിക്കാതെ കോളജ്, കോഴ്സ് ഒാപ്ഷൻ നൽകിയിട്ടുള്ളവർ അത് പരിശോധിച്ച് ഉറപ്പുവരുത്തി പിശക് പറ്റിയിട്ടുണ്ടെങ്കിൽ ഒാപ്ഷനിൽ മാറ്റം വരുത്താവുന്നതാണ്. ബി.ടെക് ഫുഡ് സയൻസ് ആൻഡ് ടെക്നോളജി കോഴ്സിലും മറ്റും ഫീസ് നിരക്കിൽ വ്യത്യാസങ്ങളുണ്ട്. അതിനാൽ നൽകിയ ഒാപ്ഷനുകളിലെ മുൻഗണന ക്രമങ്ങളിലും മാറ്റങ്ങൾ വരുത്താവുന്നതാണ്. ബ്രാഞ്ച് ഒാപ്ഷനുകളും ശ്രദ്ധയോടെ വേണം.
ജൂൺ 29ന് രാവിലെ 10വരെ ലഭിച്ച ‘കീം’ ഒാപ്ഷനുകൾ ലോക്ക് ചെയ്ത് ഒാപ്ഷനും റാങ്കും പരിഗണിച്ച് ജൂൺ 30ന് രാവിലെ എട്ടിന് ആദ്യ അലോട്ട്മെൻറ് പ്രസിദ്ധപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും www.cee.kerala.gov.in KEAM candidate portal നിരന്തരം സന്ദർശിക്കേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.