കീം ഓൺലൈനിൽ: പഠിക്കാൻ സമിതി
text_fieldsതിരുവനന്തപുരം: എൻജിനീയറിങ്/ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള കേരള എൻട്രൻസ് (കീം) പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനായി നടത്തുന്നതിന്റെ പ്രത്യാഘാതം പഠിക്കാൻ മൂന്നംഗ സമിതി രൂപവത്കരിച്ച് ഉത്തരവായി. പ്രവേശന പരീക്ഷ കമീഷണറേറ്റിലെ അക്കാദമിക്, കമ്പ്യൂട്ടർ വിഭാഗങ്ങളിലെ ജോയന്റ് കമീഷണർമാർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടർ (പി ആൻഡ് ടി) എന്നിവരാണ് സമിതി അംഗങ്ങൾ.
നിലവിൽ പ്രവേശന പരീക്ഷയിൽ ലഭിക്കുന്ന സ്കോറും പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങൾക്ക് ലഭിക്കുന്ന മാർക്കും തുല്യമായി പരിഗണിച്ചാണ് കീം റാങ്ക് പട്ടിക തയാറാക്കുന്നത്.
പ്ലസ് ടു പരീക്ഷയുടെ മാർക്ക് പരിഗണിക്കാതെ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് മാത്രം പരിഗണിച്ച് റാങ്ക് പട്ടിക തയാറാക്കാനാണ് ഇതുസംബന്ധിച്ച് പ്രവേശന പരീക്ഷ കമീഷണർ നേരത്തേ റിപ്പോർട്ട് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.