കേരള ആയുർവേദ, ഹോമിയോ പി.ജി പ്രവേശനം
text_fieldsസംസ്ഥാനത്തെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ കോളജുകളിൽ ആയുർവേദ, ഹോമിയോ പി.ജി/പി.ജി ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് ഓൾ ഇന്ത്യ ആയുഷ് പി.ജി എൻട്രൻസ് ടെസ്റ്റിൽ യോഗ്യത നേടിയവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.cee.kerala.gov.inൽ.
ആയുർവേദ പി.ജി കോഴ്സുകൾക്ക് ജനുവരി ഒമ്പതിന് വൈകീട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസ് 1000 രൂപ. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 500 രൂപ മതി. യോഗ്യത: 50 ശതമാനം മാർക്കോടെ ബി.എ.എം.എസ്/ബി.എ.എം ബിരുദം. പ്രായപരിധിയില്ല.
ഹോമിയോപ്പതി പി.ജി കോഴ്സുകൾക്ക് ഓൺലൈനായി ജനുവരി 10ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. ഫീസ് 900 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 450 രൂപ മതി. തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതി മെഡിക്കൽ കോളജുകളിലായി എം.ഡി കോഴ്സിൽ മെറ്റീരിയ മെഡിക്ക, ഹോമിയോപ്പതിക് ഫിലോസഫി, റെപ്പർട്ടറി, പ്രാക്ടിസ് ഓഫ് മെഡിസിൻ സ്പെഷാലിറ്റികളിലാണ് പ്രവേശനം. യോഗ്യത: ബി.എച്ച്.എം.എസ് ബിരുദം. ഡിസംബർ 31നകം ഇന്റേൺഷിപ് പൂർത്തിയാക്കിയവരാകണം. പ്രായപരിധിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.