Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേ​ര​ള...

കേ​ര​ള ആ​യു​ർ​വേ​ദ/​ഹോ​മി​യോ/​മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ ബി​രു​ദ കോ​ഴ്സ്: സ്ട്രേ ​വേ​ക്ക​ൻ​സി അ​ലോ​ട്ട്മെ​ന്റ് ഏ​ഴി​ന്

text_fields
bookmark_border
Stray Vacancy allotment
cancel
camera_alt

Representational Image

​ആ​യു​ർ​വേ​ദ/​ഹോ​മി​യോ/​സി​ദ്ധ/​യൂ​നാ​നി/​മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ ബി​രു​ദ കോ​ഴ്സു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്ട്രേ ​വേ​ക്ക​ൻ​സി ഫി​ല്ലി​ങ് അ​ലോ​ട്ട്മെ​ന്റ് ന​വം​ബ​ർ ഏ​ഴി​ന് ന​ട​ത്തും. പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ റാ​ങ്ക്‍ ലി​സ്റ്റി​ലു​ള്ള​വ​ർ​ക്ക് ന​വം​ബ​ർ 5 വൈ​കീ​ട്ട് ആ​റ് വ​രെ പു​തി​യ ഓ​പ്ഷ​നു​ക​ൾ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം www.cee.kerala.gov.inൽ ​ല​ഭ്യ​മാ​ണ്.

പ്ര​വേ​ശ​നം നേ​ടു​മെ​ന്നു​റ​പ്പു​ള്ള കോ​ള​ജു​ക​ളും കോ​ഴ്സു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി ഓ​പ്ഷ​ൻ ന​ൽ​കാം.ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 5000 രൂ​പ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക് അ​ട​യ്ക്കേ​ണ്ട​താ​ണ്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗം, ഒ.​ഇ.​സി/​മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ/​ഫീ​സ് ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​രാ​യ​വ​ർ/​ശ്രീ​ചി​ത്ര ഹോം, ​ജു​വ​നൈ​ൽ ഹോം, ​നി​ർ​ഭ​യ ഹോം ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 500 രൂ​പ മ​തി. മൂ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്റി​നെ തു​ട​ർ​ന്ന് പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ​ക്കും അ​ലോ​ട്ട്മെ​ന്റ് ല​ഭി​ച്ചി​ട്ടും ജോ​യി​ൻ ചെ​യ്യാ​ത്ത​വ​ർ​ക്കും സ്ട്രേ ​വേ​ക്ക​ൻ​സി ഫി​ല്ലി​ങ് അ​ലോ​ട്ട്മെ​ന്റി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത​യി​ല്ല.

സ്ട്രേ ​വേ​ക്ക​ൻ​സി അ​ലോ​ട്ട്മെ​ന്റ് ന​ട​പ​ടി​ക​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. ന​വം​ബ​ർ 5 വ​രെ ഓ​പ്ഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​രു​ടെ താ​ൽ​ക്കാ​ലി​ക അ​ലോ​ട്ട്മെ​ന്റ് ന​വം​ബ​ർ 6നും ​അ​ന്തി​മ അ​ലോ​ട്ട്മെ​ന്റ് ന​വം​ബ​ർ 7നും ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. ഫീ​സ് അ​ട​ച്ച് അ​ലോ​ട്ട്മെ​ന്റ് ല​ഭി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ ന​വം​ബ​ർ 9 വൈ​കീ​ട്ട് നാ​ല് വ​രെ പ്ര​വേ​ശ​നം നേ​ടാം. എം.​ബി.​ബി.​എ​സ്/​ബി.​ഡി.​എ​സ്: സം​സ്ഥാ​ന ​ക്വോ​ട്ട​യി​ൽ എം.​ബി.​ബി.​എ​സ്/​ബി.​ഡി.​എ​സ് കോ​ഴ്സു​ക​ളി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ള്ള​പ​ക്ഷം ന​വം​ബ​ർ 7 മു​ത​ൽ 10 വ​രെ സ്​​പെ​ഷ​ൽ സ്ട്രേ ​വേ​ക്ക​ൻ​സി റൗ​ണ്ട് കൗ​ൺ​സ​ലി​ങ് ന​ട​ത്തി ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​ന് കേ​ന്ദ്ര ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലി​ങ് ക​മ്മി​റ്റി (MCC) നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. തു​ട​ർ​ന​ട​പ​ടി​ക​ൾ https://cee.kerala.gov.inൽ ​ല​ഭ്യ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsEducation NewsKerala Ayurveda/ Homeo /Medical Associate Degree CourseStary Vacancy
News Summary - Kerala Ayurveda/Homeo/Medical Associate Degree Course: Straway Kansi allotment for seven
Next Story