ഒാൺലൈൻ ക്ലാസിന് അധ്യാപകരില്ലെങ്കിൽ മറ്റ് കോളജുകളിലെ ക്ലാസ് പങ്കിടാൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: മതിയായ അധ്യാപകരില്ലാതെ കോളജുകളിൽ ഒാൺലൈൻ ക്ലാസുകൾ മുടങ്ങിയതോടെ സമാന വിഷയങ്ങളിൽ മറ്റ് കോളജുകളിലെ ഒാൺലൈൻ ക്ലാസ് വിദ്യാർഥികൾക്ക് ലഭ്യമാക്കണമെന്ന വിചിത്ര ഉത്തരവുമായി കോളജ് വിദ്യാഭ്യാസ വകുപ്പ്. ജൂൺ ഒന്നിന് ഒാൺലൈൻ ക്ലാസ് തുടങ്ങിയെങ്കിലും പല കോളജുകളിലും ക്ലാസ് നടത്താൻ അധ്യാപകരില്ല. ഒേട്ടറെ കോളജുകളിൽ അധ്യാപകർ വിരമിക്കുകയോ സ്ഥിരം അധ്യാപകർ ഇല്ലാതിരിക്കുകയോ ചെയ്തിട്ടുണ്ട്.
സ്ഥിര അധ്യാപകരില്ലാത്ത വിവിധ വിഷയങ്ങളിൽ നിലവിലുള്ള ജോലി ഭാരത്തിെൻറ അടിസ്ഥാനത്തിൽ ഒാൺൈലൻ ക്ലാസുകളുടെ ക്രോഡീകരണത്തിനും മറ്റ് സ്ഥാപനങ്ങളിൽ നിന്ന് സമാന വിഷയങ്ങളിലുള്ള ഒാൺലൈൻ ക്ലാസുകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കാനും െഗസ്റ്റ് അധ്യാപകനെ നിയമിക്കാനാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം.
സ്ഥിരം അധ്യാപരെുള്ള പഠന വകുപ്പുകളിൽ െഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ പാടില്ല. െഗസ്റ്റ് അധ്യാപകരുടെ അഭാവത്തിൽ ഉണ്ടാകുന്ന ക്ലാസുകളുടെ നഷ്ടം പരിഹരിക്കുന്നതിന് ഇതേ വിഷയത്തിൽ സമീപ കോളജുകളിൽ നിന്നുള്ള ഒാൺലൈൻ ക്ലാസുകൾ വിദ്യാർഥികൾക്ക് പ്രേയാജനപ്പെടുത്താമെന്നും ഉത്തരവിൽ പറയുന്നു. ഇൗ പ്രവർത്തനത്തിെൻറ ഏകോപന ചുമതല കോളജ് പ്രിൻസിപ്പൽ/വകുപ്പ് മേധാവിമാരിൽ നിക്ഷിപ്തമാണ്.
എന്നാൽ മറ്റ് കോളജുകളിലെ ഒാൺലൈൻ ക്ലാസുകൾ പങ്കിടാനാവാത്ത സാഹചര്യത്തിൽ അവശ്യ െഗസ്റ്റ് അധ്യാപകരെ പ്രിൻസിപ്പൽമാർക്ക് നിയമിക്കാമെന്നും ഉത്തരവിൽ പറയുന്നു. കൂടുതൽ െഗസ്റ്റ് അധ്യാപകരുടെ സേവനം അനിവാര്യമാണെങ്കിൽ വകുപ്പിെൻറ പ്രത്യേക അനുമതിയോടെ മാത്രമേ നിയമിക്കാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.