കേരള വിദ്യാഭ്യാസം: ഗവേഷണവുമായി ഇന്ത്യൻ വിദ്യാർഥി ബൾഗേറിയയിൽ
text_fieldsമലപ്പുറം: കേരള വിദ്യാഭ്യാസത്തെ കുറിച്ചുള്ള ഗവേഷണവുമായി ഇന്ത്യൻ വിദ്യാർഥി ബൾഗേറിയയിൽ. ഒട്ടോമൻ സാമ്രാജ്യത്തിന്റെ കാലത്ത് സ്ഥാപിച്ച ബൾഗേറിയൻ അക്കാദമി ഓഫ് സയൻസസ് എന്ന ഗവേഷക സ്ഥാപനത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആൻഡ് സോഷ്യോളജി വകുപ്പും യൂനിവേഴ്സിറ്റി ഓഫ് ജെനീവിയും യൂറോപ്യൻ യൂനിയനും സഹകരിച്ച് നടത്തുന്ന അന്തർദേശീയ കോൺഫറൻസിലാണ് പ്രബണ്ഡം അവതരിപ്പിക്കുന്നത്.
mശ്രീ ശങ്കാരാചാര്യ സംസ്കൃത സർവകലാശാലയിലെ സോഷ്യോളി ഗവേഷകനും മലപ്പുറം പട്ടർക്കടവ് സ്വദേശിയുമായ കെ.വി.എം. മുഹമ്മദ് ഫഹീമിനാണ് സുവർണാവസരം ലഭിച്ചത്. ‘ജെൻഡർ, ഡിസബിലിറ്റി, ആൻഡ് സോഷ്യൽ ചേഞ്ച്’ എന്ന അന്തർദേശീയ കോൺഫറസിൽ കേരള സ്കൂൾ പാഠപുസ്തകങ്ങളിൽ ഡിസബിലിറ്റിയെ സംബന്ധിച്ചുള്ള വ്യവഹാരങ്ങൾ എന്ന ഗവേഷണമാണ് ഫഹീം അവതരിപ്പിക്കുക. നവംബർ 24, 25 തീയതികളിൽ ബൾഗേറിയയിലെ സോഫിയയിൽ നടക്കുന്ന കോൺഫറൻസിൽ വിവിധ രാജ്യങ്ങളിൽ നിന്നായി മുപ്പതോളം ഗവേഷകർ പങ്കെടുക്കും. പിതാവ്: മുസ്ലിം ലീഗ് ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി. മാതാവ്: പി.എ. ഹസീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.