കോളജ് അധ്യാപനം: പി.ജി വെയ്റ്റേജ് പുനഃസ്ഥാപിക്കില്ല; മുൻകാല പ്രാബല്യം ഒഴിവാക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലെ പി.ജി ക്ലാസുകളിൽ അധ്യാപനത്തിനുള്ള വെയ്റ്റേജ് പുനഃസ്ഥാപിക്കില്ല. പകരം പി.ജി വെയ്റ്റേജ് റദ്ദാക്കിയുള്ള കഴിഞ്ഞ ഏപ്രിൽ ഒന്നിലെയും മേയ് 25ലെയും ഉത്തരവുകൾക്കുണ്ടായിരുന്ന മുൻകാല പ്രാബല്യം പിൻവലിക്കും. പി.ജി വെയ്റ്റേജ് റദ്ദാക്കിയുള്ള ഉത്തരവിന് 2020 ജൂൺ ഒന്നു മുതലായിരിക്കും പ്രാബല്യം.
നേരത്തേ ഇറക്കിയ ഉത്തരവുകൾ പ്രകാരം പി.ജി വെയ്റ്റേജ് 2018 മേയ് ഒമ്പതു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് റദ്ദുചെയ്തത്. ഇതോടെ ഇൗ തീയതിക്കുശേഷം സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിൽ സർക്കാർ പ്രതിനിധികൂടി പെങ്കടുത്ത് നടത്തിയ നിയമനങ്ങൾ അനിശ്ചിതത്വത്തിലായി. 460ഒാളം നിയമനങ്ങളാണ് പ്രതിസന്ധിയിലായിരുന്നത്.
ഉത്തരവിനുണ്ടായിരുന്ന മുൻകാല പ്രാബല്യം പിൻവലിക്കുന്നതോടെ ഇൗ നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കും. ഇതുസംബന്ധിച്ച് വൈകാതെ ഉത്തരവിറങ്ങിയേക്കും. ധനവകുപ്പിെൻറ നിർദേശത്തെ തുടർന്നാണ് പി.ജി വെയ്റ്റേജ് ഉന്നത വിദ്യാഭ്യാസവകുപ്പ് റദ്ദാക്കിയത്. പി.ജി വെയ്റ്റേജ് റദ്ദാക്കിയതിലൂടെ സർക്കാർ, എയ്ഡഡ് കോളജുകളിൽ പുതിയ നിയമനങ്ങൾ ഏറക്കുറെ തടയപ്പെട്ടിരുന്നു.
പി.ജി വെയിറ്റേജ് : ഹൈകോടതി സർക്കാർ വിശദീകരണം തേടി
കൊച്ചി: യു.ജി.സി ചട്ടപ്രകാരമുള്ള പി.ജി വെയിറ്റേജ് പിൻവലിക്കുകയും കോളജുകളിൽ അധ്യാപക തസ്തിക സൃഷ്ടിക്കാൻ 16 മണിക്കൂർ ജോലിഭാരം നിർബന്ധമാക്കുകയും ചെയ്ത ഉത്തരവിനെതിരായ ഹരജിയിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. പി.ജി ക്ലാസുകളിൽ ഒരുമണിക്കൂർ അധ്യാപനം ഒന്നര മണിക്കൂറായി കണക്കാക്കുകയും അധിക ജോലിഭാരമുണ്ടായാൽ അധിക തസ്തിക അനുവദിക്കുകയും ചെയ്യുന്ന 2018ലെ ഉത്തരവ് മറികടക്കുന്ന തരത്തിെല ഉത്തരവുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നൽകിയ ഹരജിയിലാണ് നടപടി.
ആദ്യം എയിഡഡ് കോളജുകൾക്കും പിന്നീട് സർക്കാർ കോളജുകൾക്കും ബാധകമാക്കിയാണ് ഉത്തരവ്. 2018െല ഉത്തരവിെൻറ അടിസ്ഥാനത്തിൽ നടക്കുന്ന നിയമനപ്രക്രിയകളെ ഇത് ബാധിക്കും. ഉന്നതാധികാര സമിതിയോടുപോലും ആലോചിക്കാതെ ലോക്ഡൗൺ കാലത്ത് ഇത്തരമൊരു ഉത്തരവിറക്കിയത് അസാധുവാണ്. കോളജ് വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുകയും ചെയ്യും. പുതിയ ഉത്തരവുകൾ ഭരണഘടനവിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കണമെന്നും ആരംഭിച്ച നിയമന നടപടികൾ പൂർത്തിയാക്കാൻ അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
‘പൂർണമായി പുനഃസ്ഥാപിക്കണം’
കൊച്ചി: കോളജുകളിലും സർവകലാശാല പഠനവിഭാഗങ്ങളിലും അധ്യാപകരുടെ ജോലിഭാരം കണക്കാക്കുമ്പോൾ പരിഗണിച്ചിരുന്ന പി.ജി വെയ്റ്റേജ് പൂർണമായി പുനഃസ്ഥാപിക്കണമെന്ന് കേരള പ്രൈവറ്റ് കോളജ് മാനേജ്മെൻറ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. എം.ഇ. കുര്യാക്കോസ്, ജനറൽ സെക്രട്ടറി ഡോ. എം. ഉസ്മാൻ എന്നിവർ ആവശ്യപ്പെട്ടു. ഏപ്രിൽ ഒന്നിന് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ നിഷേധാത്മക സമീപനം തുടരുന്നത് പ്രതിഷേധാർഹമാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.