കേരള എൻജിനീയറിങ്: റാങ്ക് ലിസ്റ്റിലുള്ളവർക്ക് ഒാപ്ഷൻ ഇപ്പോൾ രജിസ്റ്റർ ചെയ്യാം
text_fieldsസംസ്ഥാനത്തെ ഗവ./എയ്ഡഡ്/സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ െറഗുലർ ബി.ടെക് കോഴ്സുകളിൽ പ്രവേശനത്തിനായുള്ള ഒാപ്ഷൻ രജിസ്ട്രേഷന് ജൂൺ 28 വരെ സമയമുണ്ട്. പ്രവേശനപരീക്ഷ കമീഷണർ തയാറാക്കിയിട്ടുള്ള എൻജിനീയറിങ് റാങ്ക്ലിസ്റ്റിലുള്ളവർക്ക് ഒാപ്ഷൻ ഇപ്പോൾ രജിസ്റ്റർ ചെയ്യാം. www.cee.kerala.gov.in എന്ന വെബ് സൈറ്റിൽ ഇതിന് സൗകര്യമുണ്ട്. വിദ്യാർഥി നൽകുന്ന ഒപ്ഷൻ, ലഭിച്ച റാങ്ക്, അർഹതപ്പെട്ട സംവരണം എന്നിവയുടെ അടിസ് ഥാനത്തിലായിരിക്കും സീറ്റ് അലോട്ട്മെൻറ്. ഒാപ്ഷൻ രജിസ്േട്രഷനുള്ള നിർദേശങ്ങൾ പ്രോസ്പെക്ടസിലുമുണ്ട്.
മൊത്തം 61,716 വിദ്യാർഥികളാണ് ഇക്കുറി എൻജിനീയറിങ് റാങ്ക്ലിസ്റ്റിലുള്ളത്. ഇതിൽ 32,036 ആൺകുട്ടികളും 29,680 പെൺകുട്ടികളും ഉൾപ്പെടും.
സംസ്ഥാനത്തൊട്ടാകെ 159 എൻജിനീയറിങ് കോളജുകളിലായി ബി.ടെക്കിന് ആകെ 54,604 സീറ്റുകളാണുള്ളത്. ഇതിൽ 32,917 സീറ്റുകളിൽ എൻട്രൻസ് പരീക്ഷാ കമീഷണറാണ് സീറ്റ് അലോട്ട്മെൻറ് നടത്തുക.
ഒാപ്ഷൻ രജിസ്ട്രേഷൻ: റോൾ നമ്പർ, ആപ്ലിക്കേഷൻ നമ്പർ, കീ നമ്പർ, പാസ്വേർഡ് എന്നിവയുപയോഗിച്ചാണ് KEAM 2017 പോർട്ടലിൽ ഒാപ്ഷനുകൾ രജിസ്റ്റർ ചെയ്യേണ്ടത്. 9 സർക്കാർ, 3 എയ്ഡഡ്, 9 വാഴ്സിറ്റി എൻജിനീയറിങ് കോളജുകളിലും 23 സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജുകളിലും 115 സ്വകാര്യ സ്വാശ്രയ കോളജുകളിലുമായി 31 എൻജിനീയറിങ് ബ്രാഞ്ചുകളിലാണ് പ്രവേശനം. വിദ്യാർഥികൾക്ക് തങ്ങളുടെ റാങ്കും താൽപര്യവും പരിഗണിച്ച് കോളജുകളും കോഴ്സും ബ്രാഞ്ചുകളും തെരഞ്ഞെടുത്തും ഒാപ്ഷൻ രജിസ്റ്റർ ചെയ്യാം. ജൂൺ 28 വരെ മാത്രമേ ഒാൺലൈനായി ഒാപ്ഷൻ സ്വീകരിക്കുകയുള്ളൂ.
പ്രവേശനബാധ്യത മനസ്സിലാക്കുന്നതിനായി ട്രയൽ അലോട്ട്മെൻറ് ജൂൺ 27ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെൻറ് ജൂൺ 30ന് നടത്തും. അലോട്ട്മെൻറ് മെമ്മോയിൽ വിദ്യാർഥിയുടെ പേര്, അലോട്ട് ചെയ്ത കോഴ്സ്, കോളജ് അടക്കേണ്ട ഫീസ് എന്നീ വിവരങ്ങളുണ്ടാവും.
സീറ്റ് അലോട്ട്മെൻറും ഒാപ്ഷൻ പുനഃക്രമീകരണവും
ഒാരോ അലോട്ട്മെൻറ് കഴിയുേമ്പാഴും നിലവിലുള്ള ഹയർ ഒപ്ഷനുകൾ പരിഗണിക്കപ്പെടുന്നതിന് അവരവരുടെ ഒാപ്ഷൻ രജിസ്ട്രേഷൻ പേജിൽ Confirm ബട്ടൻ ക്ലിക്ക് ചെയ്ത് കൺഫർമേഷൻ ഉറപ്പാക്കണം. തുടർന്ന് വിദ്യാർഥികൾക്ക് അവരുടെ ഹയർ ഓപറേഷനുകൾ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദ് ചെയ്യുന്നതിനും സൗകര്യം ലഭിക്കും. ഇങ്ങനെ ചെയ്യാത്തവരുടെ ഹയർ ഓപറേഷൻ റദ്ദാക്കും.
രണ്ടാംഘട്ടം അലോട്ട്മെൻറ് ജൂലൈ 10നും മൂന്നാംഘട്ടം അലോട്ട്മെൻറ് ജൂലൈ 20നും നടത്തും.
ശ്രദ്ധിേക്കണ്ട കാര്യങ്ങൾ: വെബ് പോർട്ടലിൽ ഒപ്ഷൻ രേഖപ്പെടുത്തുന്നതിന് മുമ്പായി മുൻഗണനാക്രമം നിശ്ചയിക്കുന്നതിലേക്ക് കോഴ്സുകളുടെയും കോളജുകളുടെയും കോഡുകൾ അടങ്ങിയ ലിസ്റ്റിെൻറ പ്രിൻറൗട്ട് സൈറ്റിൽനിന്നെടുത്ത് മുൻഗണനാക്രമത്തിൽ രേഖപ്പെടുത്താവുന്നതാണ്.
അവരവരുടെ റാങ്ക് അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുവാൻ സാധ്യതയുള്ള കോഴ്സുകളും കോളജുകളും സംബന്ധിച്ച് മുൻവർഷത്ത റാങ്ക് നില (ലാസ്റ്റ് റാങ്ക് വിവരം) പരിശോധിച്ച് ഒരു ധാരണയിലെത്തുന്നത് ഉചിതമായിരിക്കും.
അലോട്ട്മെൻറ ലഭിച്ചാൽ സ്വീകരിക്കുമെന്ന് ഉറപ്പുള്ള കോഴ്സുകളിലേക്കും കോളജുകളിലേക്കും മാത്രം ഒപ്ഷൻ നൽകുക. നൽകിയ ഒാപ്ഷനുകളുടെ പ്രിൻറൗട്ട് എടുത്ത ശേഷം ഒാപ്ഷൻ പേജിൽനിന്നും ലോഗ്ഔട്ട് ചെയ്യാൻ മറക്കരുത്.
* നിശ്ചിത സമയത്തിനുള്ളിൽ വേണമെങ്കിൽ ഒാപ്ഷനുകൾ പുനഃക്രമീകരിക്കാം.
* പുതിയത് ചേർക്കാനും ഇഷ്ടമില്ലാത്തത് ഒഴിവാക്കാനും മുൻഗണനാക്രമം മാറ്റാനുമൊക്കെ ഇതിനായി ലഭിക്കുന്ന സമയം ഉപയോഗിക്കാം.
* ഒാപ്ഷൻ രജിസ്ട്രേഷനുള്ള സമയപരിധി (ജൂൺ 28) കഴിഞ്ഞാൽ പിന്നെ മാറ്റങ്ങളൊന്നും അനുവദിക്കില്ല.
* അർഹതപ്പെട്ട അലോട്ട്മെൻറ് ലഭിച്ച കോളജിൽ ഹാജരായി ഫീസടച്ച് അഡ്മിഷൻ നേടണം. വെരിഫിക്കേഷനായി ആവശ്യമായ യോഗ്യത സർട്ടിഫിക്കറ്റുകൾ ഹാജരാക്കുകയും വേണം.
* അലോട്ട്മെൻറ് ലഭിച്ചിട്ടും നടപടിക്രമം പാലിച്ച് ഫീസടച്ച് അഡ്മിഷൻ നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെൻറ് സീറ്റ് നഷ്ടപ്പെടുന്നതും നിലവിലുള്ള ഒപ്ഷനുകൾ റദ്ദാക്കുന്നതുമാണ്.
* വിദ്യാർഥി പാസ്വേഡ്, കീ നമ്പർ എന്നിവ മറ്റുള്ളവർക്ക് നൽകാൻ പാടില്ല.
കോളജും ബ്രാഞ്ചും തെരഞ്ഞെടുക്കുേമ്പാൾ:
നാലുവർഷത്തെ ബി.ടെക് കോഴ്സിൽ 31 എൻജിനീയറിങ്/ടെക്നോളജി ബ്രാഞ്ചുകളിലാണ് പഠനാവസരം. ഏറെ തൊഴിൽസാധ്യതയുള്ള നേവൽ ആർക്കിടെക്ചർഷിപ് ബിൽഡിങ്, എയേറാനോട്ടിക്കൽ എൻജിനീയറിങ്, സേഫ്റ്റി & ഫയർ എൻജിനീയറിങ്, മെക്കട്രോണിക്സ് ബ്രാഞ്ചുകൾ എന്നിവ അപൂർവം ചില കോളജുകളിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ. വരുംകാലങ്ങളിൽ തൊഴിൽസാധ്യതയുള്ള ഫുഡ്ടെക്നോളജി, ഫുഡ് സയൻസ് & ടെക്നോളജി, ഫുഡ് എൻജി. & ടെക്നോളജി, ഡയറി ടെക്നോളജി ബ്രാഞ്ചുകളും ചില കോളജുകളിൽ മാത്രമാണുള്ളത്.
എന്നാൽ, ബി.ടെക് പഠനത്തിന് പരമ്പരാഗത കോഴ്സുകളിൽ പ്രിയമുള്ള ബ്രാഞ്ചുകളാണ് മെക്കാനിക്കൽ, സിവിൽ, ഇലക് ട്രോണിക്സ്, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ് & എൻജി. മുതലായവ.
ലഭ്യമായ 31 എൻജിനീയറിങ്/ടെക്നോളജി ബ്രാഞ്ചുകളിൽ അവരവർക്ക് അഭിരുചിയും താൽപര്യവുമുള്ളത് തെരഞ്ഞെടുത്ത് പഠിക്കാം. മികച്ച പഠനസൗകര്യവും നിലവാരമുള്ള ഫാക്കൽറ്റികളും കാമ്പസ് സെലക്ഷനുമൊക്കെയുള്ള കോളജുകളിൽ അഡ്മിഷൻ നേടാൻ പരമാവധി ശ്രദ്ധിക്കണം. തെരഞ്ഞെടുത്ത അല്ലെങ്കിൽ അഡ്മിഷൻ ലഭിച്ച ബ്രാഞ്ചിൽ മികവോടെ പഠിച്ചു മുന്നേറുന്നതിനും അതീവ താൽപര്യം കാട്ടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.