കേരള എൻട്രൻസ്; സിലബസിൽ മാറ്റം വരുത്തില്ല
text_fieldsതിരുവനന്തപുരം: എൻ.സി.ഇ.ആർ.ടിയും വിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി സിലബസിൽനിന്ന് നീക്കിയ പാഠഭാഗങ്ങൾ കേരള എൻജിനീയറിങ് എൻട്രൻസിെൻറ സിലബസിൽനിന്ന് നീക്കേണ്ടതില്ലെന്നുറച്ച് പ്രവേശന പരീക്ഷ കമീഷണറേറ്റ്.
കഴിഞ്ഞ വർഷം വരെ പിന്തുടർന്ന സിലബസ് തന്നെയാണ് ഈ വർഷവും പിന്തുടരുന്നതെന്നും അതിൽ മാറ്റംവരുത്താൻ തേഖാമൂലമുള്ള നിർദേശം ലഭിച്ചിട്ടില്ലെന്നുമാണ് കമീഷണറേറ്റിന്റെ നിലപാട്. എന്നാൽ ഇക്കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി അധികൃതർ പറയുന്നത്. എൻ.സി.ഇ.ആർ.ടി സിലബസിൽ മാറ്റം വരുത്തുന്നതിനനുസരിച്ച് പ്രവേശന പരീക്ഷയുടെ സിലബസിൽ മാറ്റം വരുത്തേണ്ടതില്ലെന്നും പ്രവേശന പരീക്ഷ കമീഷണറേറ്റ് അധികൃതർ വാദിക്കുന്നു. ഹയർ െസക്കൻഡറി ഫിസിക്സ്, കെമിസ്ട്രി, മാത്സ് സിലബസുകളിൽനിന്ന് പഠനഭാരത്തിന്റെ പേരിൽ ഒഴിവാക്കിയ പാഠഭാഗങ്ങളാണ് പ്രവേശന പരീക്ഷയുടെ സിലബസിൽ ഉൾപ്പെടുത്തിയത്.
അതേസമയം, പ്രവേശന പരീക്ഷ കമീഷണറേറ്റിന്റെ നടപടി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയർ സെക്കൻഡറി സ്കൂളുകളിൽ പഠിച്ച് പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കൊപ്പം സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിച്ചവരെയും ബാധിക്കും. സി.ബി.എസ്.ഇ സ്കൂളുകളിലും എൻ.സി.ഇ.ആർ.ടി കുറവുവരുത്തിയ സിലബസ് പ്രകാരമാണ് അധ്യയനം നടത്തിയത്. സി.ബി.എസ്.ഇ വിദ്യാർഥികൾക്കും സ്കൂളുകളിൽ ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിക്കാനായിട്ടില്ല. പ്രവേശന പരീക്ഷ എഴുതുന്ന 90 ശതമാനത്തിലധികം വിദ്യാർഥികളും സംസ്ഥാന, സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിക്കുന്നവരാണ്.
ഹയർ സെക്കൻഡറി പഠനത്തിന് പുറമെ പ്രത്യേക എൻട്രൻസ് പരിശീലനം ലഭിക്കാത്ത വിദ്യാർഥികൾക്കെല്ലാം പ്രവേശന പരീക്ഷ കമീഷണറേറ്റിന്റെ തീരുമാനം തിരിച്ചടിയായി. ഒേട്ടറെ വിദ്യാർഥികൾ ഇ-മെയിൽ വഴിയും ഫോണിലൂടെയും പരാതി അറിയിച്ചിട്ടും പ്രവേശന പരീക്ഷ കമീഷണറേറ്റ് അനങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.