അവസാന സെമസ്റ്റർ പരീക്ഷ നടത്തിപ്പിന് മുൻഗണന നൽകണമെന്ന് വിദഗ്ധ സമിതി
text_fieldsതിരുവനന്തപുരം: ലോക്ഡൗൺ നീങ്ങിയാൽ സർവകലാശാലകൾ അവസാന സെമസ്റ്റർ പരീക്ഷ നട ത്തിപ്പിനും ഫലപ്രഖ്യാപനത്തിനും മുൻഗണന നൽകി സമയക്രമം നിശ്ചയിക്കണെമന്ന് വിദഗ ്ധ സമിതി റിപ്പോർട്ട്. ടൈംടേബിൾ ലോക്ഡൗൺ തീർന്ന് ഒരാഴ്ചക്കകം പുനഃപ്രസിദ്ധീകര ിക്കണമെന്നും ആസൂത്രണ ബോർഡ് അംഗം ഡോ.ബി. ഇക്ബാൽ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇടക്കുവെച്ച് പരീക്ഷ നിർത്തിവെച്ചവ, ക്ലാസ് പൂർത്തിയായി പരീക്ഷ ആരംഭിക്കാനിരുന്നവ, ക്ലാസ് പൂർത്തീകരിച്ച് പരീക്ഷ നടത്തേണ്ടവ എന്നീ വിഭാഗങ്ങളാക്കി വേണം ടൈംടേബിൾ. അടുത്ത അധ്യയന വർഷത്തെ ബാധിക്കാതെ അവധി ദിവസങ്ങൾ ഉപയോഗെപ്പടുത്തി പരീക്ഷ നടത്തണം.
അവസാന സെമസ്റ്റർ പരീക്ഷക്ക് കേന്ദ്രീകൃത മൂല്യനിർണയം തന്നെയാണ് സമിതി ശിപാർശ. മേയ് മൂന്നിനു ശേഷവും കർശന നിയന്ത്രണം തുടർന്നാൽ ഹോം വാല്വേഷൻ, നിശ്ചിത ദിവസങ്ങളിൽ അധ്യാപകരെത്തി മൂല്യനിർണയം നടത്തി നിശ്ചയിച്ച ദിവസം തിരികെ എത്തിക്കുന്ന കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് രീതികൾ പരിഗണിക്കാം. ഭാവിയിൽ ഡിജിറ്റൽ പഠന-മൂല്യനിർണയ രീതികളിലേക്ക് കടക്കാൻ െഎ.ടി അറ്റ് സ്കൂൾ (കൈറ്റ്) പദ്ധതി വിശാല അർഥത്തിൽ െഎ.ടി അറ്റ് എജുക്കേഷൻ എന്ന നിലയിലേക്ക് മാറ്റാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.